Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു

ജോസ് കുമ്പിളുവേലില്‍
K-M-Mani-germany

ബര്‍ലിൻ ∙ കേരള രാഷ്ട്രീയത്തിലെ അല്‍ഭുതപ്രതിഭാസമായിരുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു. ജര്‍മനിയിലെ ആദ്യകാല മലയാളികള്‍ പലരും മാണിയുടെ പാര്‍ട്ടിയിലും നേതാവെന്ന നിലയിലും സംഘടനാപരമായി പ്രവര്‍ത്തിയ്ക്കുകയും പാര്‍ട്ടി തലങ്ങളില്‍ ഔദ്യോഗിക പദവികളും വഹിച്ചിട്ടുള്ളവരാണ്. ഇവരൊക്കെ ജര്‍മനിയിലെത്തിയിട്ടും മാണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ കെ.എഫ്.വര്‍ഗീസ് മുന്‍ജര്‍മന്‍ മലയാളിയാണ്. കെ.എഫ്. വര്‍ഗീസ് മുന്‍കൈയെടുത്താണ് 1986 ല്‍ ബര്‍ലിനില്‍ നടന്ന ആദ്യലോകമലയാള സമ്മേളനം യാഥാർഥ്യമായത്. അക്കാലത്തെ കേരള രാഷ്ട്രീയത്തിലെ നിരവധി നേതാക്കളും സാംസ്കാരിക നായകന്മാരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ എത്തിയിരുന്നു. പിന്നീട് പാലാഴി ടയേഴ്സ് കമ്പനിയ്ക്കുവേണ്ടി ഫണ്ട് റൈസിംഗിനായി 1998 ല്‍ ജര്‍മനിയില്‍ എത്തിയ കെ.എം. മാണിക്ക് മികച്ച സ്വീകരണമാണ് കൊളോണില്‍ നല്‍കിയത്. 

ജര്‍മനിയിലെ മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ ഗോപുരത്തിങ്കല്‍ ആദ്യകാലങ്ങളില്‍ യൂത്ത്ഫ്രണ്ടിന്‍റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. കേരളത്തിന്‍റെ വളര്‍ച്ചയിലും പുതിയ പദ്ധതികളുടെ ആവിഷ്ക്കാരത്തിലും കെ.എം. മാണി വഹിച്ച പങ്കിനെ കേരളജനത ഒരിയ്ക്കലും മറക്കില്ലെന്ന് യുഡിപിഎഫിന്‍റെ യൂറോപ്പിലെ ജനറല്‍ കണ്‍വീനറും ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍, ഒഐസിസി നേതാക്കളായ ജോസ് പുതുശേരി, ജോണ്‍ കൊച്ചുകണ്ടത്തില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ പലപ്പോഴും അവസാന വാക്കായി വിളങ്ങിയിരുന്ന കെ.എം. മാണിയുടെ നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തിയും നേര്‍ന്നു. സ്വന്തപ്ത കുടുംബാംഗങ്ങളെ പ്രത്യേകിച്ച് ജോസ് കെ മാണി എംപിയെ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.