Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
germany-e-scooter

ബർലിൻ ∙ ജർമൻ തെരുവീഥികൾ കീഴടക്കാൻ ഇനി ഇ–സ്കൂട്ടർ. ഈ വർഷത്തെ വേനൽക്കാലം മുതൽ ഇ–സ്കൂട്ടർ ജർമൻ വഴികളിൽ ഓടി തുടങ്ങുമെന്ന് ജർമൻ ഗതാഗതമന്ത്രി അന്ത്രയാസ് ഷോയർ മാധ്യമങ്ങളെ അറിയിച്ചു. ജർമൻ മന്ത്രിസഭ നടപടി അംഗീകരിച്ചതായും മേയ് മാസത്തിൽ ജർമൻ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുന്നതോടെ പൊതുജനത്തിന് ഇ–സ്കൂട്ടറുമായി സവാരി ചെയ്യാമെന്ന മന്ത്രി പറഞ്ഞു.

മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ വേഗത 12 വയസ് മുതലുള്ളവർക്ക് മാത്രമാണ് യാത്രാനുമതി. ഇ–സ്കൂട്ടറിന് നമ്പർ പ്ലേറ്റ് ആവശ്യമില്ല. എങ്കിലും ഗതാഗത വകുപ്പിന്റെ അനുമതിയും പ്രത്യേക സ്റ്റിക്കറും ഇ–സ്കൂട്ടറിൽ പതിപ്പിക്കണം. യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസും നിർബന്ധമാണ്. ഹെൽമറ്റ് നിർബന്ധമില്ലെങ്കിലും ആവശ്യക്കാർക്ക് ധരിക്കാം. 

100 യൂറോ മുതൽ 2500 യൂറോ വിലയുള്ള മുന്തിയ ഇനം ഇലക്ട്രിക് സ്കൂട്ടറുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇ–സ്കൂട്ടർ യാത്രക്കാർ റോഡുകളിൽ പ്രശ്നക്കാരാകും എന്നതാണ് പൊലീസ് അസോസിയേഷന്റെ മുന്നറിയിപ്പ്. സൈക്കിൾ യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന വഴികൾ മാത്രം ഇവർക്കായി മാറ്റി വയ്ക്കണെമെന്നാണ് ജർമൻ പൊലീസിന്റെ ആവശ്യം. യുഎസ്എയിൽ നിന്നാണ് ജർമനിയിലേക്ക് ഇ സ്കൂട്ടറിന്റെ വരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.