Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
merkel-mother

ബർലിൻ ∙ അമ്മ ഹെർലിൻഡിന്റെ മരണ വാർത്ത ജർമൻ ചാൻസലർ അംഗല മെർക്കലിനെ ദുഃഖത്തിലാഴ്ത്തിയെന്ന് അവരോടടുത്തുള്ളവർ മാധ്യമങ്ങളോട്  വെളിപ്പെടുത്തി.90 കാരിയായ ഹെർലിൻഡ് കഴിഞ്ഞ ഏപ്രിൽ ആറ് ശനിയാഴ്ചയാണ് മരണമടഞ്ഞത്. എന്നാൽ അഞ്ച് നാൾ പിന്നിട്ട് ബുധനാഴ്ചയാണ് വാർത്ത പുറത്ത് വന്നത്.

മെർക്കലിന്റെ താൽപര്യ പ്രകാരമാണ് മരണവാർത്ത പുറത്ത് വിടാഞ്ഞത്. സ്വകാര്യ ദുഃഖം ഉള്ളിലൊതുക്കാൻ ദിവസങ്ങൾ അവർക്ക് വേണ്ടി വന്നു. എങ്കിലും അവർ ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ട് നിന്നില്ല. ഓഫീസിൽ പതിവ് പോലെ എത്തി. പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുത്തു. ലോക നേതാക്കളെ വരവേറ്റു.

merkels-mother2

അവരുടെ സ്വകാര്യ ദുഃഖത്തിലേക്കു കടന്നു ചെല്ലാൻ ആരും ധൈര്യം കാണിച്ചില്ല. ദുഃഖം പേറിയ ഘനീഭവിച്ച മുഖഭാവവുമായി അവർ ഈ ദിസങ്ങളിൽ നടന്നു.അവർ അമ്മയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. മകളുടെ ഉയർച്ചയിലും തളർച്ചയിലും ആ സ്നേഹ നിധിയായ അമ്മ മകളുടെ ചാരത്ത് ഓടിയെത്തിയിരുന്നു.

അമ്മയെ അവസാനമായി മെർക്കൽ വീട്ടിലെത്തി സന്ദർശിച്ചത് ഫെബ്രുവരി ആദ്യവാരം. അമ്മയോടൊപ്പം കാപ്പി ഉണ്ടാക്കി കുടിച്ചാണ് പിരിഞ്ഞത്. അന്ത്യം ഉടനടി  ഉണ്ടാകുമെന്ന്  മെർക്കൽ കരുതിയില്ല. 2016 വരെ  87–ാം വയസ്സിലും മെർ‍ക്കലിന്റെ അമ്മ അധ്യാപിക വൃത്തിയിലായിരുന്നു. സർക്കാർ വക സൗജന്യ ഭാഷാപഠന കേന്ദ്രത്തിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. പ്രായം അവരെ അലട്ടിയില്ല.

merkels-mother

മകളെ ആരെങ്കിലും വിമർശിച്ചാൽ ഹെർലിൻഡിന് ദുഃഖം മുണ്ടാകും. മെർക്കലിന്റെ പിഴച്ച അഭയാർത്ഥി നയത്തിൽ അമ്മ ഒത്തിരി പഴി കേട്ടു. എങ്കിലും അവർ മൗനം പാലിച്ചു. മെർക്കലിനെ കൂടാതെ ഈ അമ്മയ്ക്ക്  ഇറീന, മാർക്കസ് എന്നീ രണ്ട് മക്കൾ കൂടിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.