Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
germany-retreat

ഫ്രാങ്ക്ഫർട്ട്∙ വലിയ നോയമ്പിന്റെ മുന്നോടിയായി ജർമനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളിൽ വാർഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിക്കുന്ന വാർഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മിറ്റി അറിയിച്ചു

1. ഫ്രാങ്ക്ഫർട്ട്/മൈൻസ്: മാർച്ച് 23,24 (ശനി, ഞായർ) രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു വരെ. ഫാ.ജിജോ ജോസഫ് പെരുവേലിൽ വി.സി. ആണ് ധ്യാനഗുരു. 24 ന് ഞായറാഴ്ച ഫ്രാങ്ക്ഫർട്ടിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും ഉണ്ടായിരിക്കും. 

Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.324, 60435 Frankfurt am Main.

വിവരങ്ങൾക്ക്: കോശി തോട്ടത്തിൽ 06109 739832, സ്റ്റെഫാൻ മാണി  0607442942.

2.ക്രേഫെൽഡ് : മാർച്ച് 27(ബുധൻ) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുമണിവരെ സെന്റ് ജോഹാൻ ബാപ്റ്റിസ്റ്റ്, ജോഹാനസ് പ്ളാറ്റ്സ് 40, 47805 ക്രേഫെൽഡ്.ഫാ.പോൾ മാത്യു ഒഐസി ആണു ധ്യാനം നയിക്കുന്നത്.

 വിവരങ്ങൾക്ക്: പോൾ മാർക്കസ് 02162 979345, ജോർജ് കുട്ടി കൊച്ചേത്തു 02151 316522

3.ബോൺ/കൊളോൺ: ഏപ്രിൽ 6,7 (ശനി,ഞായർ) രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് അഞ്ചു വരെ. ഫാ.ജോസഫ് ചേലംപറമ്പത്ത്, ഫാ. ബിജു സ്കറിയ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

Heilig Geist Katholische Kirche, Kiefernweg 22, 53127 Bonn.

വിവരങ്ങൾക്ക്:

വർഗീസ് കർണ്ണാശേരിൽ 02233 345668, അമ്മിണി മാത്യു 0228 643455.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.