Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ മെർക്കലിന്റെ വിശാല മുന്നണി സർക്കാരിന് ഒന്നാം പിറന്നാൾ

angela-merkel

ബർലിൻ ∙ ജർമനിയിൽ ചാൻസലർ അംഗല മെർക്കലിന്റെ  നേതൃത്വത്തിലുള്ള വിശാല മുന്നണി സർക്കാരിന് ഒന്നാം പിറന്നാൾ. ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് യൂണിയനും ചേർന്നതാണ് ജർമനിയിലെ വിശാല മുന്നണി സർക്കാർ.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ  വാശാല മുന്നണി സർക്കാരിന് തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ് പരക്കെ ആക്ഷേപം. ഏതാണ്ട് ജനതയിൽ മുപ്പത് ശതമാനം  മാത്രമാണ് ഭരണത്തിൽ തൃപ്തരാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

2021 വരെ ചാൻസലർ മെർക്കലിന് അധികാരത്തിൽ തുടരാമെങ്കിലും ഇതിന് മുമ്പ് അധികാര കൈമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് ഉള്ളത്. മെർക്കലിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ഗ്രെറ്റ് ക്രാമ്പ് കാരൻ ബൗവറിന് ചാൻസലർ കസേര നൽകാനാണ് മെർക്കലിന്റെ നീക്കം.

ഈ നീക്കത്തിന് തടയിടുമെന്ന് സോഷ്യലിസ്റ്റ് പാർട്ടി മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മെർക്കൽ പടിയിറങ്ങിയാൽ ജർമനിയിൽ പുതിയ പൊതു തിരഞ്ഞെടുപ്പായിരിക്കുമെന്ന് സോഷ്യലിസ്റ്റ് പാർട്ടി ഭീക്ഷണി മുഴക്കി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.