Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൂന്ന് ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരെ തുര്‍ക്കി പുറത്താക്കി

Heiko-Maas

ബര്‍ലിന്‍ ∙ ജര്‍മനിയില്‍ നിന്നുള്ള മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തു നിന്നു പുറത്തു പോകണമെന്ന് തുര്‍ക്കിയുടെ നിര്‍ദേശം. നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇതിനെതിരെ പരാതി നല്‍കുമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് വ്യക്തമാക്കി.

പത്തു ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് മൂന്നു പേര്‍ക്കും ലഭിച്ചിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വിദേശ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ തുര്‍ക്കി നിരാകരിക്കുന്നത് ഇതാദ്യമാണ്.

തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നതു സംബന്ധിച്ച ചര്‍ച്ചകളും ഇതോടെ വീണ്ടും സജീവമായി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പങ്ക് ആരോപിച്ച് ഡസന്‍കണക്കിന് തുര്‍ക്കി മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ നേരത്തെ തന്നെ ജയിലിലാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.