Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൈസന്‍സില്ലാതെ 20 വർഷം വിമാനം പറത്തി; പൈലറ്റ് ജര്‍മനിയില്‍ കുടുങ്ങി

flight

ബര്‍ലിൻ ∙ ഇരുപതു വര്‍ഷമായി ലൈസന്‍സില്ലാതെ വിമാനം പറത്തുന്ന ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് ജര്‍മനിയിലെ പരിശോധനയില്‍ കുടുങ്ങി.പ്രത്യേക പരിശീലനവും കോഴ്സുകളും പൂര്‍ത്തിയാക്കി സുദീര്‍ഘവും കര്‍ക്കശവുമായ ടെസ്റ്റുകള്‍ക്കു ശേഷമാണ് പൈലറ്റായി ജോലി ലഭിക്കുന്നത്. എന്നിട്ടും ഇയാളെങ്ങനെ ഇത്ര കാലം വ്യാജ ലൈസന്‍സുമായി വിമാനം പറത്തിയെന്നതു വ്യക്തമല്ല.

ജോഹാന്നസ്ബര്‍ഗില്‍ നിന്ന് ബര്‍ലിനിലെത്തിയ വിമാനത്തിലെ പൈലറ്റാണ് പരിശോധനയില്‍ കുടുങ്ങിയത്. 1994 മുതല്‍ താന്‍ സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സില്‍ ജോലി ചെയ്യുകയാണെന്ന് ഇയാള്‍ പറയുന്നു. ഇയാള്‍ക്ക് ലൈസന്‍സുള്ളതായാണ് സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സ് അധികൃതരും പറയുന്നത്. എന്നാല്‍, ഒറ്റ പൈലറ്റ് ആവശ്യമുള്ള വിമാനങ്ങള്‍ പറത്താന്‍ മാത്രമുള്ള ലൈസന്‍സാണിതെന്നു പരിശോധനയില്‍ വ്യക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.