Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദമ്പതിമാരെയും ജൂബിലി നിറവിലെത്തിയവരെയും അനുമോദിച്ചു

NY-mass-jubilee1

കൊളോണ്‍∙ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് 2018 ല്‍ വിവാഹിതരായ ദമ്പതികളെയും, കുടുംബജീവിതത്തിന്‍റെ ജൂബിലി നിറവിലെത്തിയ ദമ്പതികളെയും, സന്യസ്ത ജീവിതത്തിന്‍റെ ജൂബിലി ആഘോഷിക്കുന്നവരെയും അനുമോദിച്ചു. 

ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.തോമസ് വാഴക്കാലാ സിഎംഐ മുഖ്യകാര്‍മ്മികനായി സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ. ജോസ് വെള്ളൂര്‍ എസ്വിഡി  എന്നിവര്‍ സഹകാർമികരായിരുന്നു. ജോയല്‍ കുമ്പിളുവേലില്‍, നോയല്‍, നോബിള്‍ കോയിക്കേരില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്കൊയറിന്‍റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമദ്ധ്യേ നവദമ്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.

NY-mass-jubilee2

ദിവ്യബലിയ്ക്കു ശേഷം നവദമ്പതികളെയും, വിവാഹ ജീവിതത്തിന്‍റെയും, സന്യസ്ത വ്രതവാഗ്ദാനത്തിന്‍റെയും വാര്‍ഷികം ആഘോഷിക്കുന്നവരെ അനുമോദിയ്ക്കുകയും ഇഗ്നേഷ്യസച്ചന്‍ വെളുത്ത റോസാപുഷ്പം നല്‍കി ആദരിക്കുകയും ചെയ്തു. പൗരോഹിത്യത്തിന്‍റെ രണ്ടു പതിറ്റാണ്ട് നിറവിലെത്തിയ ഇഗ്നേഷ്യസ് അച്ചന് ഫാ. ജോസ് വെള്ളൂര്‍ വെളുത്ത റോസാപുഷ്പം നല്‍കി.

പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, ഡേവിഡ് അരീക്കല്‍, ടോമി തടത്തില്‍,ആന്‍റു സഖറിയ, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ  ഇന്ത്യക്കാരുടെ  കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.