Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
germany-agnst-abrtn

ബര്‍ലിന്‍∙ നാസി കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന ഗർഭച്ഛിദ്ര നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ജര്‍മന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധം വ്യാപകം. ഇതിന്‍റെ സൂചന എന്ന നിലയില്‍ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനം.

1930 കളില്‍ നാസി ഭരണകൂടം ഏര്‍പ്പെടുത്തിയ 219 ഖണ്ഡിക അനുസരിച്ചുള്ള വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തുന്നത്. ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുമെന്നു പരസ്യം നല്‍കുന്നതു വിലക്കുന്നതാണ് ഈ വ്യവസ്ഥ. ഇത് ഒഴിവാക്കി, പരസ്യം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി.

ബ്രെമന്‍, ബര്‍ലിന്‍, ഡ്രെസ്ഡന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്, സ്റ്റുട്ട്ഗര്‍ട്ട്, ഓള്‍ഡന്‍ബര്‍ഗ് തുടങ്ങി മുപ്പതോളം നഗരങ്ങള്‍ക്ക് ഇതു ബാധകമാകും. നിലവില്‍ ഗർഭച്ഛിദ്രം സംബന്ധിച്ച് പരസ്യം നല്‍കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള വ്യവസ്ഥയാണ് നിലവിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.