Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
frankfurt-kerala-samajam

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ 49–ാം പൊതുയോഗം സാൽബൗ നോർത്ത് വെസ്റ്റ് സെന്ററിലെ ടൈറ്റസ് ഫോറത്തിൽ ജനുവരി 26 ന് (ശനി) സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടി. പ്രസിഡന്റിന്റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി കോശി മാത്യു 2018 ലെ വാർഷിക റിപ്പോർട്ടും, ട്രഷറാർ അബി മാങ്കുളം വാർഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു ഭേദഗതികൾ കൂടാതെ ഐക്യകണ്ഠേന പാസാക്കി.

പൊതു ചർച്ചയിൽ സമാജത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ നല്ലനിലവാരത്തിലെന്നു വിലയിരുത്തി. സമാജം നടത്തുന്ന എല്ലാ പരിപാടികളും പ്രായഭേദമെന്യേ ആളുകളെ പങ്കെടുപ്പിക്കുന്നതിൽ യോഗം സന്തുഷ്ടി രേഖപ്പെടുത്തി. തുടർന്ന് കാലാവധി തീർന്ന 2018 ലെ ഭരണസമിതിയെ പൊതുയോഗം പിരിച്ചുവിട്ടു.

ഇടവേളയിലെ കാപ്പിസൽക്കാരത്തിനു ശേഷം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡോ.അജാക്സ് മുഹമ്മദ് (പ്രസിഡന്റ്), അബി മാങ്കുളം (സെക്രട്ടറി), രമേശ് ചെല്ലെതുറൈ (ട്രഷറാർ), വനിതാ മെംബറായി മറിയാമ്മ ടോണിസൺ, കമ്മിറ്റിയംഗങ്ങളായി കോശി മാത്യു, ജോൺ ജോസഫ്, ബോബി ജോസഫ്, എന്നിവരെയും ഓഡിറ്ററായി വർഗീസ് മാത്യുവിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മനോഹരൻ ചങ്ങനാത്ത്, മാത്യു അമ്പാട്ടുതടത്തിൽ, തോമസ് കടവിൽ എന്നിവർ വരണാധികളായി.

പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങൾക്കും സുഗമമായ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയവർക്കും സുഹൃത്തുക്കൾക്കും പുതിയ പ്രസിഡന്റ് ഡോ.അജാക്സ് മുഹമ്മദ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.