Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
wmc-rep-day

കൊളോണ്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. സെന്‍റ് നിക്കോളാസ് ഇടവക വികാരി ഫാ.ജോസ് വടക്കേക്കര സന്ദേശം നല്‍കി. ജോളി തടത്തില്‍ (യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍), ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയണ്‍ പ്രസിഡന്‍റ്) ജോണ്‍ മാത്യു, മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു.

ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലി ആഘോഷവും ഗ്ലോബൽ സമ്മേളനവും 2020 ജലൈ മൂന്നുമുതല്‍ ആറു വരെ കോഴിക്കോട് നടക്കുമെന്നും ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത ജോളി തടത്തില്‍ അറിയിച്ചു. ചിന്നു പടയാട്ടില്‍, അന്നമ്മ മേടയില്‍, മേഴ്സി തടത്തില്‍, ഷീന കുമ്പിളുവേലില്‍ എന്നിവര്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.