Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
entekeralafleyer

കൊളോൺ∙ കേരളത്തിന്റെ  പുനർനിർമ്മാണപ്രവർത്തനങ്ങളിൽ  പങ്കാളികളാകാൻ നടത്തുന്ന ഫണ്ടുശേഖരണത്തിന്റെ ഭാഗമായി ജർമൻ മലയാളി യുവതലമുറയുടെ നേതൃത്വത്തിലുള്ള ‘എന്റെ കേരളം‘ കലാസന്ധ്യയിൽ മുൻകേന്ദ്രമന്ത്രിയും എംപിയുമായ  പ്രഫ. കെ.വി.തോമസും, സംസ്ഥാന അവാർഡ് ജേതാവും നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുള്ള സംഗീതജ്ഞൻ രാഹുൽ രാജും മുഖ്യാതിഥികളാവും.

കൊളോൺ വെസ്സ്ലിങിലെ സെന്റ് ഗെർമാനുസ് ദേവാലയ ഓഡിറ്റോറിയത്തിൽ  2019 ഫെബ്രുവരി രണ്ടിന്(ശനി) വൈകുന്നേരം  5:30 ന് ആരംഭിക്കുന്ന കലാസന്ധ്യയിൽ  പിന്റോ ചിറയത്തിന്റെ നേതൃത്വത്തിൽ യുവഗായകർ അണിനിരക്കുന്ന ഗാനമേള, നിക്കോൾ കാരുവള്ളിൽ നേതൃത്വം നൽകുന്ന ‘നൂപുര‘ യുടെ ഡാൻസ്, ജർമനിയിലെ മൂന്നാം തലമുറയിലെ കൊച്ചുകുട്ടികൾ അണിനിരങ്ങുന്ന ഫ്യൂഷൻ ഡാൻസ്, ഹാനോ തോമസ് മൂർ, ഡെന്നി കരിമ്പിൽ  എന്നിവർ നേതൃത്വം നൽകുന്ന ഹാസ്യചിത്രീകരണം തുടങ്ങിയ കലാപരിപാടികൾ കലാസന്ധ്യയ്ക്ക് കൊഴുപ്പേകും. 

ആയിരക്കണക്കിന് നിർധന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ‘വിദ്യാധനം ട്രസ്റ്റ് ‘എന്ന ചാരിറ്റി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയാണ്  കലാസന്ധ്യയുടെ ലക്ഷ്യം.

ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ജർമനിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘എന്റെ കേരളം‘ കലാസന്ധ്യ വിജയിപ്പിക്കാൻ എല്ലാവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അപേക്ഷിക്കുന്നു. 

പ്രവേശനത്തോടൊപ്പം നൽകുന്ന അത്താഴവിരുന്നും സൗജന്യമായിരിക്കും.

വിവരങ്ങൾക്ക് : 017610336098, 01774600227,015751748395.

പബ്ളിസിറ്റി കമ്മിറ്റി : ജോസ് പുതുശ്ശേരി, ജോൺ കൊച്ചുകണ്ടത്തിൽ, ജോസ് കുമ്പിളുവേലിൽ, തോമസ് അറമ്പൻകുടി, സെബാസ്റ്റ്യൻ കോയിക്കര, ഡേവീസ് വടക്കുംചേരി, ഷീബ കല്ലറയ്ക്കൽ, ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ, ഷൈജുമോൻ ഇബ്രാഹിംകുട്ടി, ഷൈൻ പഴയകരിയിൽ, ഡയാന കുമ്പിളുവേലിൽ, ബിപിൻ തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.