Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
schnee-a

ബര്‍ലിന്‍∙ യൂറോപ്പിലാകമാനം അതികഠിനമായ ശൈത്യം പിടിമുറുക്കുന്നു. കനത്ത മഞ്ഞു വീഴ്ചയില്‍ ജര്‍മനി, സ്വീഡന്‍, നോര്‍വേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ കുഴഞ്ഞു. ട്രെയിനുകള്‍ നിര്‍ത്തി സ്കൂളുകള്‍ അടച്ചു. ബവേറിയയുടെ തെക്കുഭാഗത്ത് മരം വീണ്  ഒന്‍പത് വയസ്സുള്ള ഒരു ആണ്‍കുട്ടി മരിച്ചു.

തുടര്‍ച്ചയായി മഞ്ഞുമല ഇടിച്ചില്‍ മൂലം സ്വീഡനിലും നോര്‍വേയിലും റോഡുകള്‍ തകര്‍ന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. കനത്ത ഹിമപാതത്തില്‍ കഴിഞ്ഞയാഴ്ച ഏഴു പേരാണ് മരിച്ചത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ചയുടെ അളവ് വര്‍ദ്ധിച്ചതായി ഓസ്ട്രിയയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റിയറോളജി ആന്‍ഡ് ജിയോഡൈനാമിക്സ് വ്യക്തമാക്കി.

snow-germany

ഓസ്ട്രിയയില്‍ പത്തടി വരെയാണ് മഞ്ഞുറഞ്ഞ് കിടക്കുന്നത്. ആയിരം മൈല്‍ സ്കീ സ്ലോപ്പുകള്‍ അടച്ചു. ആല്‍പ്സ് പ്രദേശങ്ങളില്‍ കനത്ത മഞ്ഞിടിച്ചിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗ്രീസില്‍ താപനില പൂജ്യത്തിനു താഴെ തുടരുകയാണ്. ഈ മേഖലയില്‍ ജനുവരിയില്‍ ലഭിക്കാറുള്ള ശരാശരി മഞ്ഞു വീഴ്ചയെക്കാള്‍ കൂടുതല്‍ ഈ വര്‍ഷം മാസത്തിന്‍റെ ആദ്യ പത്തു ദിവസം ലഭിച്ചു കഴിഞ്ഞു. 450 സ്കീ ലിഫ്റ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഇത് ആല്‍പ്സിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. റോഡ് റെയ്ല്‍ ഗതാഗതം മേഖലയിലാകെ താറുമാറായിക്കിടക്കുന്നു.

വ്യാഴാഴ്ച രാത്രി ജര്‍മനിയുടെ കിഴക്കന്‍ മേഖലയിലെ റോസന്‍ ഹൈത്തിനടുത്തുള്ള ഹൈവേകള്‍ അടച്ചിട്ടു. മ്യൂണിക്കില്‍ നിന്ന് 90 ബസ് സര്‍വീസുകള്‍ റദ്ദാക്കി. സ്വിറ്റ്സര്‍ലന്‍ഡിൽ മഞ്ഞുമലയിടിഞ്ഞ് ഒരു ഹോട്ടലില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.