Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
afd-leader

ബര്‍ലിന്‍∙ ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ നേതാവിനെതിരെ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ഫ്രാങ്ക് മാഗ്നിറ്റ്സ് ചികിത്സയിലാണ്. ജര്‍മന്‍ പാര്‍ലമെന്‍റംഗം കൂടിയായ മാഗ്നിറ്റ്സിനെ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നു വ്യക്തമായിട്ടുണ്ട്.

ബ്രെമിനിലെ തിയറ്ററില്‍ ബോധരഹിതനായാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വീണ ശേഷവും അദ്ദേഹത്തിന്‍റെ തലയ്ക്ക് മര്‍ദനമേറ്റിട്ടുള്ളതായാണ് സൂചന. ഒരു ബില്‍ഡറുടെ ധൈര്യപൂര്‍വമുള്ള ഇടപെടലാണ് മാഗ്നിറ്റിസിന്‍റെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.