Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
himapatham1

ബര്‍ലിന്‍ ∙ യൂറോപ്പിലെ കനത്ത ഹിമപാതത്തില്‍ ഏഴുപേര്‍ മരണമടഞ്ഞു. ആല്‍പ്സ് താഴ്‍വരയോടു ചേര്‍ന്നു കിടക്കുന്ന ജര്‍മനി, ഓസ്ട്രിയ, ഇറ്റലി ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞു വീഴ്ചയിലാണ് മരണം സംഭവിച്ചത്. സാല്‍സ്ബുര്‍ഗിനടുത്ത് സ്കേറ്റിംഗ് നടത്തുന്നതിനിടയില്‍ മഞ്ഞുമല ഇടിഞ്ഞു വീണാണ് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തത്.

himapatham2

ആൽപ്സിന്‍റെ ഉത്തര ഭാഗങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞു ആളുകളെ കാണാനില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജര്‍മനിയിലെ ബവേറിയന്‍ ഭാഗങ്ങളില്‍ പോയ വാരാന്ത്യത്തില്‍ കനത്ത മഞ്ഞു വീഴ്ചയാണ്  അനുഭവപ്പെട്ടത്.

himapatham3

മൂന്നു മീറ്റര്‍ കനത്തില്‍ മഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നു ഇവിടുത്തെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ഈ മേഖല മുഴുവന്‍ അപായ മുന്നറിയിപ്പിലാണ്. സ്കി മേഖലകളില്‍ ആയിരത്തോളം സഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് പല ഇടങ്ങളിലും നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ മഞ്ഞുവീഴ്ച തുടരുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.