Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
angela-merkel

ബര്‍ലിൻ ∙ ജര്‍മന്‍ വിദേശ നയത്തില്‍ കാതലായ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്ന പുതുവര്‍ഷത്തില്‍ രാജ്യം ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ഏറ്റെടുത്തു. പുതിയ ലോകത്ത് ജര്‍മനിയുടെ പുതിയ റോള്‍ എന്തായിരിക്കുമെന്നതിനെക്കുറിച്ചാണ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രാജ്യത്തോടായി നടത്തിയ പുതുവര്‍ഷ സംഭാഷണത്തില്‍ കൂടുതല്‍ വിശദീകരിച്ചതും. 

പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുമെന്നും യൂറോപ്യന്‍ യൂണിയനെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും മെര്‍ക്കല്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. യുഎന്‍ രക്ഷാ സമിതി പ്രവേശനവും വിദേശ നയത്തില്‍ കാര്യമായി സ്വാധീനം ചെലുത്തും. ആറാം തവണയാണ് ജര്‍മനി സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.