Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
jose-xmas-2

കൊളോണ്‍∙ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സിഎംഐ സഭാംഗം ഫാ.ജോമോന്‍ മുളരിയ്ക്കല്‍ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, സലേഷ്യന്‍ സഭാംഗം ഫാ.ജോസ് വെള്ളൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

jose-xmas-4

ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി. കേരളത്തെ സഹായിക്കാന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 72,000 ല്‍ അധികം യൂറോ ഉപയോഗിച്ച് അഞ്ചു വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ വിവരങ്ങള്‍ ജര്‍മനിയിലെ കാള്‍ സ്റ്റിഫ്റ്റൂംഗ് ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകനും പ്രളയ സഹായ ഫണ്ട് കമ്മറ്റിയംഗവുമായ ഡോ. ജോര്‍ജ് അരീക്കല്‍ വിശദീകരിച്ചു.

jose-xmas-3

തുടര്‍ന്നു പാരീഷ് ഹാളില്‍ കാപ്പി സല്‍ക്കാരവും മധുരം പങ്കുവയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പിന്‍റോ ചിറയത്തും, ഹാനോ മൂറും  കോഓര്‍ഡിനേറ്റു ചെയ്ത പരിപാടികള്‍ കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗം ആന്‍റോ സഖറിയ  മോഡറേറ്റ് ചെയ്തു. ഇഗ്നേഷ്യസച്ചന്‍ സ്വാഗതം ആശംസിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. ഡേവീസിന്‍റെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍, ഡേവിഡ് അരീക്കല്‍, ടോമി തടത്തില്‍, സൂസി കോലത്ത്, ആന്‍റു സഖറിയാ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.

jose-xmas-1

കമ്യൂണിറ്റിയിലെ സെന്‍റ് മാര്‍ട്ടിന്‍ ബെര്‍ഗിഷസ്ലാന്‍റ് ഷ്വെല്‍മ്, സെന്‍റ് ഫ്രാന്‍സിസ്കൂസ് ബോഹും, സെന്‍റ് അഗസ്റ്റിന്‍ ബോണ്‍, സെന്‍റ് ചാവറ ഹോള്‍വൈഡെ കൊളോണ്‍, സെന്‍റ് തോമസ് ലിങ്ക്സ്റൈനിഷ് കൊളോണ്‍, സെന്‍റ് ജോര്‍ജ് ഡ്യൂസ്സല്‍ഡോര്‍ഫ്, സെന്‍റ് സെബാസ്റ്റ്യന്‍സ് ഡൂയീസ്ബുര്‍ഗ്, സെന്‍റ് ജോസഫ് മൊന്‍ഷന്‍ഗ്ളാഡ്ബാഹ്, സെന്‍റ് അല്‍ഫോന്‍സാ എര്‍ഫ്റ്റ്ക്രൈസ് എന്നീ ഒന്‍പത് കുടുംബ കൂട്ടായ്മകളും ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.