Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
xksm-14

മ്യൂണിക്ക്∙  മ്യൂണിക്ക് മലയാളികളുടെ സ്പന്ദനമായ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു.

xksm-2

ഡിസംബർ എട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് മ്യൂണിക്കിലെ ഹാർ ദേവാലയ ഹാളിൽ ആരംഭിച്ച പരിപാടികൾ ഫാ. ജെയ്സൻ കുന്നേൽ, പ്രസിഡന്റ് ഗിരികൃഷണൻ, വൈസ് പ്രസിഡന്റ് അപ്പു തോമസ്, മെമ്പർ രജിത നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

xksm-4

ഫാ. ജെയ്സൻ കുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. കുട്ടികളുടെ പെയിന്റിങ് മൽസരത്തിലെ വിജയികൾക്ക് ഫാ.ഡൊമിനിക് കളത്തിപ്പറമ്പിൽ സമ്മാനദാനം നിർവഹിച്ചു.

xksm-3

കുട്ടികളുടെ ഓർക്കെസ്ട്രാ, നൃത്തം, സ്കിറ്റ് തുടങ്ങിയ പരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. വൈസ് പ്രസിഡന്റ് അപ്പു തോമസ് സ്വാഗതവും, സെക്രട്ടറി അതുൽരാജ് നന്ദിയും പറഞ്ഞു.  

xksm-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.