Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
rev-dr-thomas-vattukulam

ഫ്രാങ്ക്ഫര്‍ട്ട്∙ ഉപരിപഠനത്തിനായി വിയന്നയിലേക്ക് പോകുന്ന ഫ്രാങ്ക്ഫര്‍ട്ട് സിറോമലബാര്‍ ഇടവക വികാരി ഫാ.തോമസ് ഈഴോര്‍മറ്റത്തിന് യാത്രയയപ്പും പുതിയതായി ചാര്‍ജ് എടുക്കുന്ന റവ. ഡോ.തോമസ് വട്ടുകുളത്തിന് സ്വീകരണവും നല്‍കി. ഗ്രേസി പള്ളിവാതുക്കല്‍ ഫാ.തോമസ് വട്ടുകുളത്തിനെ സ്വീകരിച്ചു. 

 ദിവ്യബലിയ്ക്കു ശേഷം നടന്ന ലളിതമായ ചടങ്ങില്‍ ലിംബുര്‍ഗ് രൂപതാ പ്രതിനിധി ഹെര്‍ബെര്‍ട്ട് സ്മിത്ത് ഔദ്യോഗിക സ്ഥാനാരോഹണ പ്രഖ്യാപനം വായിച്ചു. യാത്രയാകുന്ന ഫാ. ഈഴോര്‍മറ്റത്തിന് ആശംസ നേര്‍ന്നു. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആന്‍മരിയ (മതപഠനം), സോണിയ കടകത്തലയ്ക്കല്‍ (അള്‍ത്താര സംഘം), പീറ്റര്‍ തെക്കിനാത്ത് (യൂത്ത് ഫോര്‍ ജീസസ്),  അനു റോസ്  (മാതൃദീപ്തി ), സാജന്‍ മണമയില്‍(സെന്‍റ് വിന്‍സന്‍റ് ഡി പോള്‍), ബിജന്‍ കൈലാത്ത് (പള്ളിക്കമ്മിറ്റി), സി.ജോണ്‍സി (എഫ്സിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫാ. കല്ലിസ്റ്റസ് ജോസഫ്, ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ.ഷാജന്‍ മാണിക്കത്താന്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, ഫാ.ജയിംസ് പട്ടേരില്‍ എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഫാ. ഈഴോര്‍മറ്റം ഇടവകയ്ക്കു വേണ്ടി ചെയ്ത സേവനങ്ങളെ പ്രാസംഗികര്‍ അനുസ്മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.