Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
merkel-may

ബര്‍ലിന്‍∙ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഇനി മത്സരിക്കില്ലെന്നും, ഈ ടേം അവസാനിക്കുന്നതോടെ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുമെന്നു പ്രഖ്യാപിച്ചിട്ടും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തയായ വനിതയായി തുടരുന്നു.

ഫോര്‍ബ്സ് പുറത്തുവിട്ട പട്ടികയിലാണ് മെര്‍ക്കല്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. തുടരെ എട്ടാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2000 മുതല്‍ സിഡിയു പാര്‍ട്ടിയധ്യക്ഷയും 2005 മുതല്‍ ജര്‍മനിയുടെ ചാന്‍സലറുമാണ് ഡോ.അംഗലാ മെര്‍ക്കല്‍. 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ബ്രെക്സിറ്റ് സംബന്ധിച്ച വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തിനുള്ളിലും സ്വന്തം പാര്‍ട്ടിക്കുള്ളിലും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ലോകം അവരെ ശക്തയായി തന്നെ കാണുന്നു

ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനെജിങ് ഡയറക്ടര്‍ ക്രിസ്റ്റ്യാനെ ലഗാര്‍ഡെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്നു ഇവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.