Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇറക്കുമതി നികുതി: ജർമൻ കാർ കമ്പനി സിഇഒമാർ ട്രംപുമായി കൂടിക്കാഴ്ച നടത്തും

ger1

ബർലിൻ∙ മെക്സിക്കോയിൽ കാർ നിർമിച്ച് യുഎസിൽ വിൽക്കണമെങ്കിൽ ജർമൻ കാർ നിർമാണ കമ്പനികൾ ഇരുപത്തിയഞ്ച് ശതമാനം ഇറക്കുമതി നികുതി നൽകണമെന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ കർശന തീരുമാനത്തിന് അയവ് വരുത്താൻ ഇന്ന് ജർമൻ കാർ നിർമാണ കമ്പനികളുടെ സിഇഒ മാർ ട്രംപുമായി വൈറ്റ് ഹൗസിൽ കൂടികാഴ്ച നടത്തും.

trump

മെഴ്സിഡസ് ബെൻസിനു വേണ്ടി ഡീറ്റർ സെക്ഷ്, ഫോക്സ് വാഗന് വേണ്ടി ഹെർബർട്ട് ഡീസ്, ബിഎംഡബ്ല്യുവിനുവേണ്ടി നിക്കാളാസ് പീറ്ററുമാണ് ട്രംപുമായി കൂടികാഴ്ച നടത്തുന്നത്. ട്രംപിന്റെ നയം സ്വതന്ത്ര വ്യാപാരം എന്ന ആശയത്തെ ഹനിക്കുന്നതാണെന്നു സിഇഒ മാർ വ്യക്തമാക്കി. ജർമൻ കാർ നിർമാണ വ്യവസായത്തെ പുതിയ ഇറക്കുമതി നയം പരോഷമായി ബാധിക്കുമെന്നു ഇവർ മുന്നറിയിപ്പു നൽകി.

ger2

അമേരിക്കയിൽ ധാരാളം ജർമൻ കാറുകൾ വിറ്റഴിക്കുന്നുണ്ട്. 2017 ൽ പതിനാല് ലക്ഷത്തോളം ജർമൻ നിർമിത കാറുകൾ യുഎസിൽ വിറ്റഴിച്ചതായിട്ടാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.