Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
merkel1

ബർലിൻ∙ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമിയെ കണ്ടെത്താൻ ഇനി അഞ്ച് നാൾ കൂടി. ഡിസംബർ ഏഴിന്, ഹാംബുർഗിൽ നടക്കുന്ന ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു) ദേശീയ കൺവൻഷനിലാണ് പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാകുക.

merkel2

മെർക്കലിന്റെ പിൻഗാമിയാകാൻ മൂന്നു പേരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. അന്നഗ്രെറ്റ് ക്രാമ്പ് കാരൻബൗവർ,  ഫ്രീഡിറിക് മെർസ്, ജെൻസ് സഫാൻ.

merkel3

മൂന്നു പേരും വിജയ സാധ്യത അവകാശപ്പെടുന്നുവെങ്കിലും അന്നഗ്രെറ്റും മെർസുമായിട്ടാണ് പ്രധാന മത്സരം.  ഏറ്റവും ഒടുവിലത്തെ സൂചന അനുസരിച്ച് ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണു സർവേ ഫലം. ആറാം തീയതി ആരംഭിക്കുന്ന പാർട്ടി ദേശീയ കൺവൻഷനിൽ ആയിരം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഏഴാം തീയതി ഹാംബുർഗിൽ വെളുത്ത പുക ഉയരുമെന്നും മെർക്കലിന്റെ പിൻഗാമിയുടെ വാഴ്ച ഉണ്ടാകുമെന്നുമാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.