Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
minimum-wage

ബർലിൻ∙ ജർമനിയിൽ മിനിമം വേതന നിയമം നടപ്പാക്കി. 2019 നു മുൻപ് ഇതിൽ രണ്ടു വട്ടമാണു വർധന. എന്നാൽ, രാജ്യത്ത് ഇപ്പോഴും ദാരിദ്യ്രത്തിലോ ദാരിദ്യ്രത്തിന്റെ വക്കിലോ കഴിയുന്നവർ ഏറെയാണെന്നു കണക്കുകളിൽ വ്യക്തമാകുന്നു. 

മിനിമം വേതനത്തിൽ വന്ന വർധന പല കുടുംബങ്ങൾക്കും ജീവിക്കാൻ മതിയായ സാഹചര്യം ഒരുക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. 2019 ജനുവരി ഒന്നു മുതൽ 9.19 യൂറോ ആയിരിക്കും മണിക്കൂറിനുള്ള മിനിമം വേതനം. നിലവിൽ ഇത് 8.84 യൂറോയാണ്. 2020 ജനുവരി ഒന്നു മുതൽ 9.35 യൂറോയായും വർധിക്കും. 

ഇതിനും മുകളിൽ 12 യൂറോ വരെയായി വർധിപ്പിക്കണമെന്ന ആവശ്യവും ക്യാബിനറ്റിൽ ഉയർന്നു കഴിഞ്ഞു. നിലവിൽ ജർമൻ ജനസംഖ്യയിൽ അഞ്ചിലൊന്നാളുകളാണ് ദാരിദ്യ്രരേഖയ്ക്കു താഴെയോ തൊട്ടടുത്തായോ ജീവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.