Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
kerala

ബർലിൻ∙ ജനസംഖ്യാ ഘടനയുടെ കാര്യത്തിൽ കേരളം നോർവെയെപ്പോലെ ആയി വരികയാണെന്നു പഠന റിപ്പോർട്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ള കേരളം 2031 ആകുമ്പോഴേക്ക് പ്രായമേറിയ ജനതയാകുമെന്നാണു പഠനങ്ങൾ പറയുന്നത്. 

ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാളേറെയാകും കേരളത്തിലെയും തമിഴ്നാട്ടിലെയും മറ്റും ജനങ്ങളുടെ ശരാശരി പ്രായം. 

2031 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും 40 വയസിനു മുകളിൽ ഉള്ളവരാവുകയും ദക്ഷിണഉത്തര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രായത്തിൽ കാര്യമായ അന്തരമുണ്ടാവുകയും ചെയ്വുമെന്നു  പഠനം വ്യക്തമാക്കുന്നു. നോർവെയിലെ ഇപ്പോഴുള്ള മുതിർന്ന പൗരൻമാരുടെ അതേ അനുപാതമാകും 2031ൽ കേരളത്തിൽ. 

പത്തു വർഷത്തിനു ശേഷം യൂറോപ്യൻ രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിയാകും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെന്നും പഠനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.