Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിന്റെ പിൻഗാമി ; അന്നഗ്രെറ്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

annagret1

ബർലിൻ ∙ ചാൻസലർ മെർക്കലിന്റെ പിൻഗാമിയാകാൻ അവരുടെ വിശ്വസ്ത എന്നറിയപ്പെടുന്ന അന്നഗ്രെറ്റ് ക്രാംമ്പ്  കാറൻ ബൗവർ  സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയാണ് അന്ന ഗ്രെറ്റ്. 

മിനി മെർക്കൽ എന്ന വിശേഷമുള്ള അന്നഗ്രെറ്റ്, എ.കെ.കെ എന്ന ചുരുക്ക പേരിലാണ് പാർട്ടി അണികളിൽ അറിയപ്പെടുന്നത്. മെർക്കൽ പാർട്ടിക് സുവർണ്ണ അധ്യായം എഴുതി ചേർത്ത മഹത് വ്യക്തിയാണെന്ന് എകെകെ മാധ്യമങ്ങളോട് പറഞ്ഞു. 

സാർലാൻഡ് സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ തിളക്കമാർന്ന ഭരണം കാഴ്ചവെച്ച വ്യക്തിയാണെന്ന് എകെകെ അവകാശപ്പെട്ടു. സിഡിയു പാർട്ടിയുടെ നിലനിൽപ്പ് തന്റെ കൈകളിൽ ഭദ്രമാണെന്നും ഇവർ തുടർന്ന് അവകാശപ്പെട്ടു. 

annagret2

രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ വാഗ്ദാനം ചെയ്യുന്നു. അഭയാർത്ഥികളെ മാന്യമായി പരിഗണിക്കുമെന്ന് എകെകെ തുടർന്ന് പറഞ്ഞു. ഇതിനിടയിൽ മെർക്കലിന്റെ പിൻഗാമിയായി ഏറെ സാധ്യത കൽപ്പിക്കുന്ന ഫ്രീഡ്രിറിക് മെർസിന്  69 ശതമാനത്തിന്റെ മുന്നേറ്റമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.