Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
hans-george

ബർലിൻ∙ സർക്കാരിനും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ജർമൻ ചാരസംഘടനയുടെ മുൻ മേധാവി ഹാൻസ് ജോർജ് മാസനെ പുതിയ ജോലിയിൽ നിന്നും പുറത്താക്കി. 

പഴയ വിവാദ പരാമർശങ്ങൾ ആവർത്തിച്ചതാണ് പുതിയ നടപടിക്കും അടിസ്ഥാനം. കാലാവധിയെത്തും മുൻപേ വിരമിക്കാനുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് മാസനെ ഇപ്പോൾ പെടുത്തിയിരിക്കുന്നത്.

ചാരത്തലവന്റെ സ്ഥാനത്തു നിന്നു മാറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. ഇന്റലിജൻസ് ഏജൻസി നേതൃത്വത്തിൽ നിന്ന് ഒഴിവായ സമയത്തു നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് അദ്ദേഹം പഴയ പരാമർശങ്ങൾ ആവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.