Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മതനിന്ദ ; പാക്കിസ്ഥാനിലെ ആസിയയ്ക്ക് ജർമനി അഭയം നൽകിയേക്കും

asiya2

ബർലിൻ ∙ മതനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട ക്രിസ്ത്യൻ വനിത ആസിയ ബീബി (53)യ്ക്ക് ജർമനി അഭയം നൽകിയേക്കും. ജർമനി ഉടനടി ആസിയക്ക് അഭയാർഥിത്വം നൽകണമെന്നു ജർമനിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളും മനുഷ്യ അവകാശ സംഘടനകളും ആവശ്യപ്പെട്ടു. 

asiya1

പ്രതിപക്ഷ പാർട്ടിയായ ഗ്രീൻപാർട്ടിയും ഈ ആവശ്യം ഇവിടെ ഉന്നയിച്ചിട്ടുണ്ട്. ചാൻസലർ മെർക്കലിന്റെ നേതൃത്വത്തിലുള്ള വിശാല മുന്നണി സർക്കാർ പാക്കിസ്ഥാൻ സർക്കാരിൽ സമ്മർദം ചെലുത്തി ആസിയയെ വിട്ടു കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

asiya3

ആസിയയുടെ ജീവൻ അപകടത്തിലാണെന്നുള്ള ഭർത്താവിന്റെ ലോക രാഷ്ട്ര‌ങ്ങളോടുള്ള അഭ്യർത്ഥന പരിഗണിച്ചാണ് ജർമനി ഈ നടപടിക്ക് തയാറാകുന്നത്. 2009 ൽ അയൽവാസികൾ തമ്മിൽ ഉണ്ടായ വഴക്കിനിടയിൽ ആസിയ പ്രവാചനനിന്ദ നടത്തിയതായി ആരോപിക്കപ്പെടുകയും. 2010 ൽ വധശിക്ഷയും ലഭിച്ചു. കഴിഞ്ഞ എട്ട്  വർഷം പാക്കിസ്ഥാനിൽ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുന്ന ആസിയായെ കഴിഞ്ഞ ബുധനാഴ്ചയാണ് പാക് സുപ്രീം കോടതി വിട്ടയച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.