Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
sommerzeit

ബർലിൻ ∙ അടുത്ത മാർച്ച് മുതൽ യൂറോപ്പിലെ സമയമാറ്റ പ്രക്രിയ അവസാനിപ്പിക്കുവാൻ ഒരുങ്ങുന്ന യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് യാൻ ക്ലൗഡെ ജുങ്കറിന്റെ നടപടിയെ ചോദ്യം ചെയ്തു ഗ്രീക്കുകാർ രംഗത്ത്. ജുങ്കറിന്റെ നടപടി ഏകപക്ഷിയമായിരുന്നുവെന്നും, യൂറോപ്യൻ രാജ്യങ്ങളിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനം ഇതിൽ വേണമെന്നും ഗ്രീക്ക് സർക്കാർ ആവശ്യപ്പെട്ടു. ഗ്രീക്കിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ 60 ശതമാനം ജനതയും സമയ മാറ്റം ഇതേപോലെ തുടരണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. സമയമാറ്റം യൂറോപ്പിൽ എടുത്ത് കളഞ്ഞാലും ഗ്രീസിൽ തുടരുമെന്ന് ഒരു യൂറോപ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

yan യാൻ ക്ലൗഡെ ജുങ്കർ

ഇതോടെ ജുങ്കറിന്റെ സമയമാറ്റ നടപടി അട്ടിമറിച്ചു എന്നാണു സൂചന. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ ഒരു അടിയന്തര യോഗം ഉടനെ നടക്കുമെന്നും അവസാന വാക്ക് കൗൺസിൽ യോഗം പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. യൂറോപ്പിൽ ഈ മാസം 28നു വീണ്ടും ശൈത്യകാലത്തിനു തുടക്കം കുറിക്കും. അന്ന്  പുലർച്ചെ മൂന്നു മണി– ക്ലോക്കിലും വാച്ചിലും  2 മണിയാക്കി ശൈത്യകാലത്തിനു തുടക്കം കുറിക്കും. ഒരു മണിക്കൂർ പുറകോട്ട് തിരിച്ചാണ് ശൈത്യകാലം ആരംഭിക്കുന്നത്.

 ശൈത്യകാലം അവസാനിക്കുന്നത് അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ചയാണ്. അന്നു പുലർച്ചെ രണ്ടു മണി മൂന്നുമണിയാക്കി വേനൽക്കാലത്തിനു യൂറോപ്പിൽ തുടക്കം കുറിക്കും. അന്നു മുതൽ ഈ സമയം തടരാനാണ് ജുങ്കർ ആഗ്രഹിച്ചത്.  ഇന്ത്യയുമായി ശൈത്യകാലത്ത് നാലര മണിക്കൂറിന്റെ സമയ വ്യത്യാസമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.