Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
saphalyam

ഫ്രാങ്ക്ഫർട്ട്∙ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജർമനിയിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ സത്തയുൾക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാർത്തായ കൊളോൺ ‘ദർശന തീയേറ്റേഴ്സ്‘ വീണ്ടും ഫ്രാങ്ക്ഫർട്ടിലെ അരങ്ങിലെത്തുന്നു. 

ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ, ദർശന അണിയിച്ചൊരുക്കുന്ന ‘സാഫല്യം‘ നാടകം  ഒക്ടോബർ 13 ശനി വൈകിട്ട് 5.30 ന് ഫ്രാങ്ക്ഫർട്ടിലെ ബൊണാമെസിലെ സാൽബൗ നിഡാ ഹാളിൽ അരങ്ങേറും.

നാട്ടിൻപുറത്തെ ചെറിയതും ടാറിടാത്തതുമായ വീഥിയിലൂടെ ഞെരിഞ്ഞമർന്നു നീങ്ങുന്ന കാളവണ്ടിചക്രങ്ങളുടെ നടുവിൽ ആടിയുലയുന്ന റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ലോകം ഇതെന്നു പറഞ്ഞ കുറെ ശുദ്ധാത്മാക്കൾ, കാലത്തിന്റെ തേരോട്ടത്തിൽ അവരിപ്പോൾ നാഗരീകതയുടെ വർണ്ണപ്പൊലിമയിലേയ്ക്കു പ്രയാണം ചെയ്വുന്നു. എന്നാൽ അവരുടെ ജീവിത സൗഭാഗ്യങ്ങൾക്കൊപ്പം വിളിയ്ക്കാതെ കടന്നുവരുന്ന അശാന്തിയുടെ അലകൾ വിരുന്നുകാരാവുന്നു.

യുവത്വത്തിന്റെ ധീരമായ ചുവടുവെയ്പ്പുകളുടെ കൗശലതയാർന്ന കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ... എങ്കിലും തണുത്തു വിറങ്ങലിച്ച ശൈത്യകാലത്തിനുശേഷം വസന്തത്തിന്റെ മുകുളങ്ങൾ പ്രഭയൂറി വിരിയുന്ന കുടുംബകഥയുമായി ‘ദർശന‘ നിങ്ങളുൈ മുന്നിലെത്തുന്നു. സ്നേഹത്തിന്റെ,സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത സാമൂഹ്യ സംഗീത നാടകമാണ് സാഫല്യം. 

നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കേരളത്തിലെ നാടകകൃത്തുകളിൽ പ്രശസ്തനായ ഫ്രാൻസിസ് ടി മാവേലിക്കരയാണ്. ദർശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നു. സഹസംവിധാനം ജർമനിയിലെ രണ്ടാം തലമുറക്കാരനായ ഗ്ളെൻസൻ മൂത്തേടൻ നിർവഹിയ്ക്കുമ്പോൾ അഭിനേതാക്കളായി ദർശന കുടുംബത്തിലെ അംഗങ്ങൾ വേഷമിടുന്നു. 

നാടകമെന്ന കലയുടെ ആസ്വാദനം നേർക്കാഴ്ചയാക്കാൻ ഫ്രാങ്ക്ഫർട്ട് കേരള സമാജം ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.പ്രവേശനം പാസുമൂലം. വിവരങ്ങൾക്ക്:info@keralasamajam-frankfurt.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.