Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ ബ്ലഡ് ഫാക്ടറിക്ക് തുടക്കമായി

blood

ബർലിൻ∙ ലക്ഷകണക്കിന് രോഗികൾക്ക് ആവശ്യമുള്ള രക്തവും പ്ലാസമയും വിതരണം ചെയ്യാൻ കഴിവുള്ള യൂറോപ്പിലെ ഏറ്റവും വലിയ ബ്ലഡ് ഫാക്ടറിക്ക് ജർമനിയിൽ തുടക്കമായി. നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്ത് ഹാഗൻ എന്ന നഗരത്തിലാണു ഫാക്ടറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചത്.

എഴുപത്തിരണ്ടു കോടി രൂപ (ഒൻപത് മില്യൻ യൂറോ) ചിലവഴിച്ച് നിർമ്മിച്ച അത്യാധൂനിക കെട്ടിടത്തിലാണു ഫാക്ടറി പ്രവർത്തിക്കുന്നത്. പ്രത്യേക ലാബുകളും ശീതികരിച്ച മുറികളും ഇതിലുണ്ട്. അറുപത്തിനാല് പേർ ഇവിടെ ജോലി ചെയ്യുന്നു. ഇവരെ സഹായിക്കാൻ ഒരു ഡസനിലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്.

blood-bank

പ്രതിദിനം നാലായിരം ബ്ലഡ് പ്രിസേർവസാണ് ഇവിടെ തയാറാക്കുന്നത്. ഇതിനായി ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 15,000 പേരിൽ നിന്നു രക്തം സ്വീകരിക്കുന്നു. പ്രത്യേക ലാബിൽ തയാറാക്കുന്ന ബ്ലഡ് പായ്ക്കറ്റുകൾ മൈനസ് അറുപത്തിനാല് ഡിഗ്രി സെൽഷ്യസിൽ പ്രത്യേക ശീതികരണ മുറിയിൽ സൂക്ഷിക്കുന്നു.

ഇതിന് പുറമെ ക്യാൻസർ രോഗികൾക്കായുള്ള പ്ലാസമയും നൽകും. പ്ലാസമ നാലു ദിവസത്തേക്കു മാത്രമെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കുകയുള്ളൂ.

ജർമനിയിലെ നാലു സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് ആവശ്യമായ രക്തവും പ്ലാസമയും വിതരണം ചെയ്യുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഹെലി കോപ്റ്ററിലും വിതരണം നടത്തും. ബ്ലഡ് ഫാക്ടറിയിലേക്ക് ആവശ്യമായ രക്തം സ്വീകരിക്കുന്നത് പതിനെട്ടിനും–എഴുപത്തിയാറിനും ഇടയിൽ പ്രായമുള്ള  ആരോഗ്യമുള്ളവരിൽ നിന്ന് മാത്രമാണ്. അതിനായി  വിവിധ സെന്ററുകൾ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ജർമൻ റെഡ്ക്രോസിന്റെ കീഴിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.