Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
climate

ബർലിൻ∙ ജർമനിയിലേക്കു ഗോൾഡൻ ഒക്ടോബർ കടന്നു വരുന്നു. ശരത്കാലത്ത് സൂര്യപ്രകാശമേറിയതും പ്രസന്നമായതുമായ അവസ്ഥയിലുള്ള കാലാവസ്ഥയ്ക്കാണു ഗോൾഡൻ എന്നു പഴമക്കാരും കാലാവസ്ഥ നിരീക്ഷകരും വിശേഷിപ്പിക്കുന്നത്.

ഇനി വരും ദിനങ്ങളിൽ പ്രകാശമേറിയതും പകൽസമയങ്ങളിൽ 24 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്ന താപനിലയായിരിക്കും ജർമനിയിലും പൊതുവെ യൂറോപ്പിലും അനുഭവപ്പെടുക എന്നു ജർമൻ കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു. രാത്രി കാലങ്ങളിൽ താപനില മൈനസിലേക്കു  കൂപ്പു കുത്തില്ല എന്നും  നിരീക്ഷകർ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ പ്രഭാതങ്ങളിൽ മൂടൽമഞ്ഞുണ്ടാകും. മഞ്ഞ് വീണ നിരത്തുകളിൽ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പുണ്ട്.

ഈ മാസം മഴ കുറവായിരിക്കും. ശക്തിയായ കാറ്റ് ആഞ്ഞടിക്കാൻ ഇടയില്ല. പൊതുവെ  ജനപ്രീയ കാലാവസ്ഥ തന്നെയാണു വരാൻ പോകുന്നതെന്നു ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് നിരീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.