Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
german-summer

ബർലിൻ ∙  ജർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സെപ്റ്റംബർ അവസാനം വരെ വേനൽക്കാലം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ  പ്രവചനം. സെപ്റ്റംബർ ഒന്നിന് ശരത്ക്കാലത്തിന് തുടക്കം കുറിച്ചെങ്കിലും വേനൽക്കാലം പടിയിറങ്ങാതെ തുടരുകയാണ്.

ലോകമെമ്പാടും കാണുന്ന കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണമെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് മാധ്യമങ്ങളെ അറിയിച്ചു.

summer-in-german

ജർമനിയിൽ ഈ വർഷം കൊടുംചൂടും വരളച്ചയുമാണ് അനുഭവപ്പെട്ടത്. നൂറു വർഷത്തിലൊരിക്കലുണ്ടായ ഒരു പ്രതിഭാസമാണ് ഈ വർഷം ഇവിടെ ഉണ്ടായത്. താപനില 40 സെൽഷ്യസ് ഗ്രേഡ് വരെ ഉയർന്നിരുന്നു. ഇതു ജനജീവിതം ദുസ്സഹമാക്കിയിരുന്നു.

ഇതിനിടെ വരാൻ പോകുന്നത് അതി ശൈത്യകാലമല്ല എന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്.  2019 ആദ്യം യൂറോപ്പിലുണ്ടാകുന്ന ശൈത്യകാലം മൈനസ്സിൽ താഴാത്ത താപനിലയിലായിരിക്കുമെന്നാണ് ജർമൻ കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.