Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂറോപ്പിലെ ആൽക്കഹോൾ ഉപയോഗത്തിൽ ജർമനി മുമ്പിൽ

ജോർജ് ജോൺ
Author Details
Alcohol-in-Germany

ഫ്രാങ്ക്ഫർട്ട്∙ യൂറോപ്യൻ യൂണിയൻ ആൽക്കഹോൾ ഉപയോഗത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വിട്ടു. ഈ പുതിയ റിപ്പോർട്ടിൽ യൂറോപ്പിലെ ആൽക്കഹോൾ ഉപയോഗത്തിൽ ജർമനി മുമ്പിലാണെന്ന് കാണിക്കുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ 53 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ജർമനിയിലെ ഈ ആൽക്കഹോൾ ഉപയോഗത്തെപ്പറ്റിയുള്ള വിവരം പുറത്ത് വന്നത്. ശരാശരി ഒരു വർഷം യൂറോപ്യൻ മദ്യോപയോഗം 8.6 ലിറ്റർ ആണെങ്കിൽ ജർമനിയിൽ ഇപ്പോഴത്തെ മദ്യോപയോഗം 11.2 ലിറ്റർ ആണ്. നേരത്തെ പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന എസ്റ്റ്ലാൻഡ്, ലിറ്റൗവൻ, ലെറ്റ്ലാൻഡ് എന്നിവയാണ് ഏറ്റവും കൂടുതൽ ആൽക്കഹോൾ ഉപയോഗം ഉള്ള യൂറോപ്യൻ രാജ്യങ്ങളായി കാണക്കാക്കിയിരുന്നത്. 

തണുപ്പ് കാലത്ത് ശരീര പ്രതിരോധ ശക്തിക്കായി യൂറോപ്പിലും, പ്രത്യേകിച്ച് വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പൊതുവെ അൽപം കൂടുതൽ മദ്യം ഉപയോഗിക്കുന്നു. എങ്കിലും പുതിയ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന ഐസ്ലാൻഡിനേക്കാൾ കൂടുതൽ മദ്യം ജർമനിയിലും പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരിക്കുന്ന രാജ്യങ്ങളിലും ആണെന്നത് അത്ഭുതകരമാണ്. പൊതുവെ ഒരു പൂർണ്ണ മദ്യ നിരോധനത്തിന് പകരം അമിത ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും, മദ്യത്തിന്റെ നികുതി വർധിപ്പിച്ച് ഉപഭോഗം കുറയ്ക്കലുമാണ് ഇതിനുള്ള പ്രതിവിധിയായി ജർമൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.