Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
snake

ഡ്യുസൽഡോർഫ്∙ ജർമനിയിൽ നിന്നു റഷ്യയിലേക്ക് ഇരുപതു പാമ്പുകളുമായി യാത്ര ചെയ്തയാളെ മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ജർമനിയിലെ വിപണിയിൽ നിന്നാണ് വിഷമില്ലാത്ത പാമ്പുകളെ വാങ്ങിയതെന്നാണ് ഇയാൾ പറയുന്നത്.

എന്നാൽ, ഇതിനാവശ്യമായ രേഖകളെല്ലാം ഇയാൾക്കു ഹാജരാക്കാൻ കഴിഞ്ഞില്ല. പാമ്പുകളെ കസ്റ്റഡിയിലെടുത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.

അതേസമയം, ജർമനിയിലെ ഡ്യുസൽഡോർഫ് വിമാനത്താവളത്തിൽ നിന്നു പരിശോധനകൾക്കു ശേഷമാണ് ഇയാൾ പാമ്പുകളുമായി കയറിയത്. അവിടെ രേഖകളെല്ലാം കൃത്യമായിരുന്നു എന്ന് ജർമൻ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.