Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നഴ്സുമാരുടെ അഭാവം ; ജർമൻ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

lack-of-nurses

ബർലിൻ ∙ നഴ്സുമാരുടെ അഭാവം മൂലം ജർമൻ ആരോഗ്യമേഖല വൻ പ്രതിസന്ധിയിലേക്ക് നീളുന്നതായി പുതിയ പഠന റിപ്പോർട്ടിൽ സൂചന.ജർമനിയിൽ നാൽപതു ലക്ഷത്തോളം മുതിർന്ന പൗരന്മാരെ പരിചരിക്കേണ്ടി വരുന്നതായും അതിനാവശ്യത്തിനുള്ള നഴ്സുമാർ ഇല്ല എന്നു പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.

nurse

വൃദ്ധ സദനങ്ങളിലും ആശുപത്രികളിലും ഒരു ലക്ഷത്തിനു താഴെ നഴ്സുമാരുടെ കുറവാണുള്ളത്. ചാൻസലർ അംഗല മെർക്കലിന്റെ വിശാല മുന്നണി സർക്കാർ പതിമൂവായിരം വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ആവശ്യമായ വിദേശ നഴ്സുമാരെ ലഭിക്കാനില്ല എന്നു ജർമൻ ആരോഗ്യവകുപ്പും വെളിപ്പെടുത്തി.

നഴ്സിങ് മേഖല ജർമനിയിൽ ആകർഷകമാക്കി യുവജനങ്ങളെ ഈ രംഗത്തേക്ക് ഇറക്കാനാണ് ജർമൻ ആരോഗ്യ മന്ത്രിയുടെ അടുത്ത നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.