Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാരിയോ ഗോട്സെ ഇല്ലാത്ത ജർമൻ ടീം ലോക കപ്പിനായി റഷ്യയിലേക്ക്

കൈപ്പുഴ ജോൺ മാത്യു
mario മാരിയോ ഗോട്സെ

ബർലിൻ∙ കഴിഞ്ഞ ലോക കപ്പിൽ  ജർമനിക്ക്  കിരീടം നേടി കൊടുത്ത താരം മാരിയോ ഗോട്സെയെ ഒഴിവാക്കി പരിശീലകൻ ജോ വാഹിം ലോഫ് 27 താരങ്ങളുടെ പേര് പ്രഖ്യാപിച്ചു. ഗോട്സെയെ നേരിട്ട് ഈ വിവരം അറിയിച്ചുവെന്ന് ലോഫ് മാധ്യമങ്ങളെ അറിയിച്ചു. ഗോട്സെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ച വയ്ക്കാത്തതാണ് ഒഴിവാക്കലിന് കാരണമെന്നാണ് സൂചന.

mario3 ജോ വാഹിം ലോഫ്

നാളുകളായി ഗോട്സെ മെറ്റാബോളിക് ഡിസ്ഓർഡർ (പേശി ബലഹീനത) മൂലം ചികിൽസയിലും വിശ്രമത്തിലുമായിരുന്നു. ബോറുസിയ ഡോർട്ട്മുണ്ടിന്റെ താരമായ ഗോട്സെ ജർമനിക്കുവേണ്ടി 63 രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുത്ത് 17 ഗോളുകൾ നേടിയിട്ടുണ്ട്. ഗോട്സെയെ ഇപ്പോഴും രോഗം അലട്ടുന്നുണ്ടെന്നും മികച്ച ഫോമിൽ കളിക്കാൻ കഴിയില്ലെന്നുമുള്ള ലോഫിന്റെ തിരിച്ചറിവാണ് ഒഴിവാക്കലിന് പിന്നിൽ. 

mario2

ഈ വാർത്ത ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. ഇതിനിടയിൽ ജർമൻ ഫുട്ബോൾ ഫെഡറേഷൻ ലോഫിന്റെ കരാർ 2022 വരെ നീട്ടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.