Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിദേശ ഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ വേണമെന്ന് ജര്‍മന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ്

ജോസ് കുമ്പിളുവേലില്‍
german-medical-conference

ബര്‍ലിന്‍∙ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്കു ജര്‍മനിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യത ഉറപ്പാക്കാന്‍ ഏകീകൃത പരീക്ഷ നടപ്പാക്കണമെന്ന് ജര്‍മന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഇതേ മാനദണ്ഡങ്ങള്‍ ജര്‍മന്‍ ഡോക്ടര്‍മാര്‍ക്കും ബാധകമാക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മെഡിക്കല്‍ പരീക്ഷയുടെ മൂന്നാം സെക്‌ഷനു സമാനമായ പരീക്ഷയാണ് ആവശ്യപ്പെടുന്നത്.

നിലവില്‍ പ്രൊഫണല്‍ ക്വാളിഫിക്കേഷനും ഭാഷാ പരിജ്ഞാനവും തെളിയിച്ചാല്‍ മാത്രം മതി വിദേശ ഡോക്ടര്‍മാര്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാന്‍. പ്രത്യേകം പരീക്ഷയെഴുതി അവരുടെ മെഡിക്കല്‍ വൈദഗ്ധ്യം കൂടി തെളിയിക്കണമെന്നാണ് ജര്‍മന്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.