Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂറോപ്യൻ നഗരങ്ങളിലേക്കുള്ള ബസ് യാത്രകൾക്ക് സീറ്റ് റിസർവേഷൻ ഫീസ്

ജോർജ് ജോൺ
Flexibus

ഫ്രാങ്ക്ഫർട്ട്∙ ജർമനിക്കുള്ളിൽ 2013 മുതൽ ദീർഘദൂര ബസ് സർവീസുകൾ നടത്താൻ അനുവാദം ലഭിച്ചതിനെ തുടർന്ന് നിരവധി ബസ് കമ്പനികൾ സർവീസുകൾ തുടങ്ങിയിരുന്നു. എന്നാൽ ബസ് ചാർജുകളിൽ അനാവശ്യ മത്സരം നടത്തി ഇതിനോടകം പല കമ്പനികളും പൂട്ടേണ്ടി വന്നു. ഇപ്പോൾ ഫ്ളിക്സ് ബസ് ആണ് പ്രധാനമായും ജർമനിക്കുള്ളിലും യൂറോപ്യൻ നഗരങ്ങളിലേക്കും സർവീസ് നടത്തുന്നത്.

ഫ്ളിക്സ് ബസ് നേരത്തെയുള്ള സീറ്റ് റിസർവേഷന് ഫീസ് ഏർപ്പെടുത്തി. ഡബിൾ ഡക്കർ ബസിൽ പനോരമാ കാഴ്ച്ചയുള്ള സീറ്റിന് 4 യൂറോയും, സീറ്റിന് ടേബിൾ ഉണ്ടെങ്കിൽ 2 യൂറോയും സാധാരണ സീറ്റുകൾക്ക് 1.50 യൂറോയും നൽകണം. ഇത് ജർമൻ റയിൽവേയുടെ സീറ്റ് റിസർവേഷൻ മാതൃകയിൽ ആക്കാനാണെന്ന് ഫ്ളിക്സ് ബസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.