Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു

കൈപ്പുഴ ജോൺ മാത്യു
the-woman-was-raped-in-a-train-in-germany2

ബർലിൻ ∙ ജർമനിയിൽ ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ പത്തൊൻപതുകാരി ക്രൂരമായി പീഡനത്തിന് ഇരയായി.കഴി‍ഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഫുട്ബോൾ ആരാധകയായ യുവതി ബയേൺ മ്യൂണിക്ക്  – ബോറുസ്സിയ മ്യൂൺചൻ  ഗ്ലാഡ്ബെക്ക് ഫുട്ബോൾ മത്സരകളി കണ്ടു മടങ്ങുന്ന പ്രത്യേക  ട്രെയിനിലാണ് പീഡനത്തിനിരയായത്. ട്രെയിനിൽ 750 ഫുട്ബോൾ ആരാധകർ ഉണ്ടായിരുന്നു.

the-woman-was-raped-in-a-train-in-germany3

പീഡനം നടത്തിയ ആളുടെ ചിത്രം യുവതി മൊബൈലിൽ പകർത്തിയത് പൊലീസിന്  ലഭിച്ചിട്ടുണ്ട്. ജർമൻകാരനോ പോളണ്ടുകാരനോ  ആയ 30 വയസ്സ് തോന്നിക്കുന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വ്യാപകമായി വലവീശി കഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.

the-woman-was-raped-in-a-train-in-germany

കഴിഞ്ഞ ശനിയാഴ്ച നടന്ന ഫുട്ബോൾ മത്സരത്തിൽ ബയേൺ മ്യൂണിക് ബോറുസ്സീയ ടീമിനെ അഞ്ചേ ഒന്നിന് (5–1) തോൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.