Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ എംബസി ബർലിനിൽ സൊണലി മിശ്രയുടെ ഒഡീസി ഡാൻസ്

ജോർജ് ജോൺ
sonali-misra

ബർലിൻ∙ഇന്ത്യൻ എംബസി ബെർലിൻ കൾച്ചറൽ വിഭാഗം ഏഷ്യാ-പസഫിക് വീക്ക് ആഘോഷത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകി സൊണലി മിശ്രയുടെ ഒഡീസി ഡാൻസ് നടത്തുന്നു. ഏപ്രിൽ 24 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6ന് എംബസി ഓഡിറ്റോറിയത്തിലാണ് ഒഡീസി ഡാൻസ് നടത്തുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്ന സൊണലി മിശ്ര ഒഡീസി ഡാൻസ് ചിത്രലേഖാ, എല്ലോറാ, ദേവരാജ് പഠ്നായിക് എന്നിവരുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി ഒഡീസി പഠിച്ചു. 

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും അമേരിക്ക, കാനഡാ എന്നിവിടങ്ങളിലും വളരെയേറെ പ്രാവശ്യം സൊണലി മിശ്ര ഒഡീസി ഡാൻസ് അവതരിപ്പിച്ച് പ്രശസ്തി നേടിയിട്ടുണ്ട്. ഈ ഒഡീസി ഡാൻസ് ഷോ പൂർണ്ണമായും 200 പേർക്ക് സൗജന്യമായി കാണാം. എന്നാൽ ഷോ കാണാൻ എത്തുന്നവർ പാസ്പോർട്ട് അല്ലെങ്കിൽ ഐഡൻറ്റിറ്റി കാർഡ് നിർബന്ധമായും കൊണ്ടുവരണം. 

ഭക്ഷണസാധനങ്ങൾ, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തിൽ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈൽ ഫോൺ ഉപയോഗവും അനുവദനീയമല്ല. ഷോ നടക്കുന്ന ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിന്റെ അഡ്രസ് :Ukv : Auditorium, Embassy of India,Tiergartenstr. 17, 10785 Berlin  . കൂടുതൽ വിവരങ്ങൾ എംബസി ടെലഫോൺ നമ്പർ 030-25795403 /05 ൽ നിന്നും അറിയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.