Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ എഫ്സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി ഏപ്രിൽ 15 ന്

 ജോസ് കുമ്പിളുവേലിൽ
sr-ranim

കൊളോൺ∙ 2017 നവംബർ 4 ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തിയ സിസ്റ്റർ റാണി മരിയയ്ക്കുവേണ്ടിയുള്ള ജർമനിയിലെ എഫ്സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി ഏപ്രിൽ 15 ന്(ഞായർ) വൈകിട്ട് അഞ്ചിന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിൽ നടക്കും. 

സിഎംഐ സഭാംഗവും കൊളോൺ അതിരൂപതയിലെ റോൺഡോർഫ്, മെഷനിഷ്, ഇമ്മൻഡോർഫ് എന്നീ ഇടവകകളുടെ മുഖ്യവികാരിയുമായ ഫാ.ജോർജ് വെമ്പാടുംതറ ആഘോഷമായ ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.  തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ജർമനിയിലെ എഫ്സിസി സമൂഹത്തിന്റെ റീജനൽ അധികാരി സിസ്റ്റർ ലിറ്റി തെരേസ് എഫ്സിസിയും കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി  ചാപ്ളെയിനുമായ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവർ  സ്നേഹപൂർവ്വം ക്ഷണിച്ചു. 

റാണി മരിയയുടെ രക്തസാക്ഷിദിനമായ ഫെബ്രുവരി 25 നാണ് തിരുസഭയിൽ സിസ്റ്ററിന്റെ തിരുനാളായി ആചരിയ്ക്കുന്നത്. ഇൻഡോറിലെ ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിലാണ് സിസ്റ്റർ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്നത്. പെരുമ്പാവൂർ പുല്ലുവഴി ഇടവകാംഗമായ സി.റാണി മരിയ ഭാരത സഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷിയാണ്. 

ഇൻഡോർ രൂപതയിൽ പ്രേഷിത പ്രവർത്തനം നടത്തിവരികയായിരുന്ന സിസ്റ്റർ റാണി 41–ാമത്തെ വയസിൽ 1995 ഫെബ്രുവരി 25 ന് സമുന്ദർസംഗ് എന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് മരിച്ചത്. സിസ്റ്ററിന്റെ കൊലപാതകത്തിൽ ജയിൽ ശിക്ഷയനുഭവിച്ച സമുന്ദർസംഗ് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ കുടുംബം അദ്ദേഹത്തിന് മാപ്പ് നൽകുകയും ചെയ്തു. സിസ്റ്ററിന്റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനച്ചടങ്ങിൽ സാക്ഷിയാകാൻ സമുന്ദർസിംഗും എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.