Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പുതിയ കോഅഡ്ജുത്തൂർ ബിഷപ്പുമാർക്ക് ജർമനിയിലെ മലങ്കര സമൂഹം ആശംസകൾ നേർന്നു

ജോസ് കുമ്പിളുവേലിൽ
coadj

ഫ്രാങ്ക്ഫർട്ട്∙ മലങ്കര കത്തോലിക്കാ സഭയ്ക്ക് പിന്തുടർച്ചാവകാശമുള്ള രണ്ടു പുതിയ കോഅഡ്ജുത്തൂർ ബിഷപ്പുമാരായി നിയമനം ലഭിച്ച ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയോസ്(പത്തനംതിട്ട), ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്(മൂവാറ്റുപുഴ) എന്നിവർക്ക് ജർമനിയിലെ മലങ്കര സഭാ കോർഡിനേറ്റർ ഫാ.സന്തോഷ് തോമസും സഭാസമൂഹവും പാസ്റ്ററൽ കൗൺസിലും പ്രാർത്ഥനാനിർഭരമായ ആശംസകളും മംഗളങ്ങളും നേർന്നു.

ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് ഏപ്രിൽ 12 ന് മൂവാറ്റുപുഴയിൽ കോഅഡ്ജുത്തൂർ ബിഷപ്പായി ചുമതലയേറ്റിരുന്നു. സാമുവൽ മാർ ഐറേനിയോസ് ഈ മാസം 29 ന് പത്തനംതിട്ടയിൽ കോഅഡ്ജുത്തൂർ ബിഷപ്പായി ഔദ്യോഗിക ചുമതലയേൽക്കും. ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് കൂരിയാ മെത്രാന്റെയും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്തോലിക വിസിറ്ററുടെയും ചുമതലകൾ തുടർന്നും വഹിക്കും.

SN45G5tVQV8dorA9eQGF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.