Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കൽ വീണ്ടും ജർമൻ ചാൻസലറായി

ജോസ് കുമ്പിളുവേലിൽ
merkel-bokka-nahles

ബർലിൻ∙ നിലവിലെ ജർമൻ ചാൻസലർ അംഗലാ മെർക്കൽ(63) നാലാമൂഴവും ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൻ നടന്ന ചാൻസലർ വോട്ടെടുപ്പിൽ സിഡിയു/സിഎസ്‍യു, എസ്പിപി അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളിൽ 364 അംഗങ്ങൾ മെർക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങൾ എതിർത്തു വോട്ടു ചെയ്തു. മുന്നണിയിലെ 35 അംഗങ്ങളാണു മെർക്കലിനെ പിന്താങ്ങാതിരുന്നത്. ഇതിൽ തന്നെ ഒൻപതുപേർ നിഷ്പക്ഷത പാലിച്ചു. നാലംഗങ്ങളുടെ വോട്ടുകൾ അസാധുവായി.

merkels-mutter-kasner

കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണു വേണ്ടിയിരുന്നത്. ഇതോടെ മെർക്കലിന്റെ നിലവിലെ മന്ത്രിസഭ അധികാരമൊഴിഞ്ഞു. ചാൻസലർ തിരഞ്ഞെടുപ്പിനു ശേഷം 11നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ മെർക്കലിനെ ചാൻസലറായി പ്രഖ്യാപിച്ചു. ഉച്ചയോടെ മെർക്കൽ നാലാമൂഴവും അധികാരമേൽക്കും.

പാർലമെന്റിൽ ആകെ അംഗസംഖ്യ 709 ആണ്. ഇതിൽ അംഗീകൃത പ്രതിപക്ഷമായ എഎഫ്ഡിക്ക് 94, എഫ്ഡിപി 80, ഇടതു പാർട്ടികൾ 67, ഗ്രീൻ പാർട്ടി 69 എന്നിങ്ങനെയാണു കക്ഷിനില.

bundes-tag-heute

89 കാരിയായ മെർക്കലിന്റെ അമ്മ ഹെർലിൻഡ് കാസ്നെർ, ഭർത്താവ് യോവാഹിം സൗവർ, അദ്ദേഹത്തിന്റെ പുത്രൻ ദാനിയേൽ എന്നിവർ വോട്ടെടുപ്പിനു സാക്ഷ്യം വഹിക്കാൻ സന്ദർശന ഗാലറിയിൽ ഉണ്ടായിരുന്നു. ചാൻസലായി തിരഞ്ഞെടുക്കപ്പെട്ട മെർക്കലിന് എസ്പിഡി നിയുക്ത അധ്യക്ഷ അന്ത്രയാ നാലെസ് ബൊക്ക നൽകി അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.