Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാലാം തവണയും ജർമനിയുടെ അമ്മ

കൈപ്പുഴ ജോൺ മാത്യു
merkel-1

ബർലിൻ ∙ ജർമനിയിൽ അംഗല മെർക്കൽ വീണ്ടും സത്യ പ്രതിജ്ഞ ചെയ്തു അധികാരം കയ്യാളുമ്പോൾ അതു ചരിത്ര നിയോഗം പോലെ നാലാം തവണയായി മാറും.

ഏഴു തവണ ലോകത്തിലെ ശക്തയായ വനിതയായി തിരഞ്ഞെടുക്കപ്പെട്ട 63കാരിയായ മെർക്കൽ ഈ ഊഴം പൂർത്തിയാക്കുകയാണെങ്കിൽ 16 വർഷം ജർമനിയെ നയിച്ച വനിത ചാൻസലർ എന്ന അപൂർവ്വ ബഹുമതിക്ക് അവർ അർഹയാകും.

merkel2 മെർക്കൽ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിൽ വിവിധ ഭാവങ്ങളിൽ

ഇതിനു മുൻപു ജർമനികളുടെ ഏകീകരണത്തിന്റെ ശിൽപി, യൂറോ മണിയുടെ പിതാമഹൻ എന്നു വിളിപ്പേരുള്ള മുൻ ചാൻസലർ അന്തരിച്ച ഹെൽമുട്ട് കോളിനാണ് ഈ ബഹുമതിയുള്ളത്.

ഹെൽമുട്ട് കോൾ എന്ന അതികായകനാണ് മെർക്കലിനെ കൈപിടിച്ച് ജർമൻ രാഷ്ട്രീയത്തിലിറക്കിയതെന്നും ഈ അവസരത്തിൽ ശ്രദ്ധേയമാണ്.

merkel3

തള്ള വിരലുകളും ചൂണ്ടു വിരലുകളും ചേർത്തു പിടിച്ച് അംഗല മെർക്കലിന്റെ പതിവ് മുദ്രയുണ്ട് മെർക്കൽ റോംബസ് എന്നാണു ജർമൻകാർ വിളിക്കുക.

കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട നിമിഷങ്ങളിൽ, ചിന്തകൾ തിരതല്ലുന്ന വേളകളിൽ ഗൗരവ മുഖവുമായി നിശ്ശബ്ദയാകുന്ന മെർക്കലിന്റെ കൈകളി ലേക്ക് നോക്കിയാൽ ഈ മുദ്ര കാണാം. തീരുമാനങ്ങളെടുക്കാൻ സമയം അൽപം വേണ്ടി വരും. പക്ഷെ എടുത്ത് കഴിഞ്ഞാൽ പിന്നെ ഒരു ചുവട് മുന്നോട്ടോ, പിന്നോട്ടോ ഇല്ല. അതാണ് അംഗല മെർക്കൽ.

യൂറോപ്പിലെ ഏറ്റവും കരുത്തുറ്റതായ നേതാവ് എന്ന ബഹുമതി മെർക്കലിന് സ്വന്തമായിട്ടുണ്ട്.

സംശുദ്ധമായ രാഷ്ട്രീയം, ലളിതമായ ജീവിതം, പവിത്രമായ സ്വകാര്യ ജീവിതം എന്നീ നിലകളിൽ ജർമനിയിൽ ഏറെ അറിയപ്പെടുന്നയാളാണ് മെർക്കൽ.

merkels-mutter-kasner

കടയിൽ പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുക, പഴയ വസ്ത്രങ്ങൾ വീണ്ടും അണിയുക ഇതൊക്കെ അവർക്ക് പതിവാണ്. ആഡംബര ആഭരണങ്ങളോ ചെരുപ്പോ ബാഗോ, ഒന്നും അവർ വാങ്ങാറില്ല. അത് അവർക്ക് ഇഷ്ടവുമല്ല.

മെർക്കലിന്റെ ജനനം 1954 ജൂലൈ 17 നാണ്. കിഴക്കൻ ജർമനിയിലെ പ്രോട്ടസ്റ്റന്റ് പാസ്റ്ററാണ് പിതാവ്.

ശാസ്ത്ര ഗവേഷണത്തിൽ ഇവർ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി അധ്യാപികയായിട്ടാണ് ജീവിത തുടക്കം. രണ്ടു പ്രാവശ്യം ഇവർ വിവാഹിതയായി. ആദ്യ ഭർത്താവിന്റെ പേര് മെർക്കൽ. അവർ ഉപേക്ഷിച്ചില്ല. അത് അവരെ ആഗോളതലത്തിൽ ഉയർത്തി.

ഇപ്പോഴത്തെ രണ്ടാമത്തെ ഭർത്താവ് രസതന്ത്ര അധ്യാപകനായ ജോവാക്കീം ആണ്. അദ്ദേഹം ഒരിക്കലും മെർക്കലിന്റെ ഉന്നത കാര്യങ്ങളിൽ തല കാണിക്കാതെ കാണാമറയത്ത് തന്നെ.

മക്കളില്ലാത്ത മെർക്കലിനെ ജർമൻകാർ അമ്മ എന്ന അർത്ഥമുള്ള മുറ്റി എന്നാണു വിളിക്കുന്നത്. പോയ വർഷങ്ങളിൽ ജർമനിയിലേക്ക് ഇരച്ച് കയറിയ 10 ലക്ഷത്തിലധികം വിദേശ അഭയാർത്ഥികൾക്ക് മെർക്കൽ എന്നും ഇന്നും കാണപ്പെട്ട ദൈവം തന്നെ. മെർക്കലിന്റെ കാരുണ്യം കൊണ്ടു മാത്രമാണ് ജർമനിയിൽ അവർക്ക് ഇന്നു പുതുജീവിതം കിട്ടിയത്. അതിന് അവർ നല്ല പഴി വിവിധ കോണുകളിൽ നിന്ന് കേൾക്കേണ്ടതായും വന്നു. എന്നിട്ടും മെർക്കൽ കുലുങ്ങിയില്ല. അതാണു മെർക്കൽ രഹസ്യം.

നാലാം ഊഴത്തോടെ ജർമൻ രാഷ്ട്രീയം അവർ അവസാനിപ്പിക്കുകയാണെന്ന് ഇതിനകം അവർ സൂചന നൽകി കഴിഞ്ഞു. തന്റെ പിൻഗാമിയെ അവർ അടുത്തനാളിൽ കണ്ടെത്തി. മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പുതിയ ജനറൽ സെക്രട്ടറി അന്നഗ്രെറ്റ് കംപ് കാരൻ ബവറായിരിക്കും. ഇനി 2021 ലെ ജർമൻ പൊതുതിരഞ്ഞെടുപ്പിനെ നയിക്കുക എന്ന സൂചന മെർക്കൽ പാർട്ടി അണികൾക്ക് നൽകി കഴിഞ്ഞു.

മെർക്കലിന് അടുത്ത നാലു വർഷത്തെ ഭരണം വിഷമകരമായിരിക്കും എന്ന സൂചനകൾ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. രണ്ടു വർഷം കഴിയുമ്പോൾ അവർ അധികാരം വിട്ട് ഒഴിയുമോ എന്ന് പോലും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാത്തിരിക്കാം കാലം തെളിയിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.