Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ജനസംഖ്യ 82 മില്യൻ; സ്മാർട്ട്ഫോണുകൾ 124 മില്യൻ

ജോസ് കുമ്പിളുവേലിൽ
mobile

ബർലിൻ∙ 82 മില്യനാണ് ജർമനിയിലെ ജനസംഖ്യ. ഇത്രയും പേരും ചേർന്നു രാജ്യത്ത് ഉപയോഗിച്ചുവരുന്നത് 124മില്യൻ സ്മാർട്ട്ഫോണുകൾ.

ബിറ്റ്കോം എന്ന ഇൻഡസ്ട്രി അസോസിയേഷൻ നടത്തിയ സർവേയിൽ കൗതുകകരമായ ഫലം കിട്ടിയത്. 2015ൽ 100.4 മില്യൻ സ്മാർട്ട്ഫോണുകളാണ് രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. 2010ൽ ഇത് 72 മില്യൻ മാത്രമായിരുന്നു. അതായത്, കഴിഞ്ഞ എട്ടു വർഷത്തിനിടെ 72 ശതമാനം വർധന.

പതിനാലു വയസിനു മുകളിൽ പ്രായമുള്ള ജർമനിക്കാരിൽ എൺപതു ശതമാനം പേർക്കും ഉപയോഗിക്കാത്ത ഒരു ഫോണുണ്ടാകും. 59 ശതമാനം പേരുടെയും പക്കൽ പഴയ രണ്ടു ഫോണുകൾ കാണും.

സമീപ വർഷങ്ങളിൽ രാജ്യത്ത് സ്മാർട്ട്ഫോൺ വിൽപ്പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലുള്ളവയിൽ പത്തിൽ ആറു സ്മാർട്ട് ഫോണുകളും കഴിഞ്ഞ വർഷം വാങ്ങിയതാണ്. പഴയ ഫോണുകൾ വലിയ ഇ വേസ്റ്റ് കൂമ്പാരമായി മാറുകയാണെന്നും മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.