Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാത്സി കൂട്ടക്കൊല ; അവസാനത്തെ കണ്ണി ഗ്രോണിങ്ങ് യാത്രയായി

കൈപ്പുഴ ജോൺ മാത്യു
oskar-gröning1 ഓസ്കർ ഗ്രോണിങ്ങ് (അവസാന നാളിലെ ചിത്രം).

ബർലിൻ ∙ രണ്ടാം ലോക യുദ്ധകാലത്തെ നാത്സി കൂട്ടക്കൊല കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പഴയ എസ്എസ് ഗാർഡ് ഓസ്കർ ഗ്രോണിങ്ങ് (96) നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച ഹാനോവറിലെ ജയിലിലായിരുന്നു ഗ്രോണിങ്ങിന്റെ അന്ത്യം. മരണ വിവരം പ്രത്യേക പ്രോസിക്യൂട്ടറാണ് മാധ്യമങ്ങളെ അറിയിച്ചത്.

oskar-gröning2 ഗ്രോണിങ്ങ് നാത്സിപ്പടയിലെ പട്ടാള വേഷത്തിൽ (1943).

ഗ്രോണിങ്ങ് രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ടിലെ ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിൽ മൂന്നു ലക്ഷം ജൂത വംശജരെ കൂട്ടക്കുരുതി നടത്തിയ സംഘത്തിലെ പ്രധാനിയായിരുന്നു.

ഈ കൂട്ടക്കുരുതിയുടെ പേരിൽ 2015 ൽ ജർമനിയിലെ ലൂണെബുർഗ് കോടതി നാലു വർഷത്തെ തടവു ശിക്ഷ നൽകി. സുപ്രീം കോടതിയും ഈ വിധി ശരിവച്ചതോടെ ഒടുവിൽ ഗ്രോണിങ്ങിനെ ജയിലിലടച്ചു.

നാത്സിപ്പടയിലെ അവശേഷിക്കുന്ന അപൂർവ്വം അംഗങ്ങളിൽ ഒരാളായിട്ടാണു ഗ്രോണിങ്ങ് അറിയപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.