Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിന്റെ വിശാല മുന്നണി സർക്കാർ നാളെ അധികാരത്തിലേക്ക്

കൈപ്പുഴ ജോൺ മാത്യു
merkel മെർക്കൽ തിങ്കളാഴ്ച പാർട്ടി നേതാക്കളുമായി ഭരണ മുന്നണി കരാർ ഒപ്പിട്ടപ്പോൾ.

ബർലിൻ ∙  ജർമനിയിൽ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ചാൻസലർ മെർക്കൽ നാലാം തവണയും നാളെ അധികാരത്തിലേക്ക് (ബുധൻ). മെർക്കലിനോടൊപ്പം വിശാല മുന്നണി സർക്കാരിലെ 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

മെർക്കലിന്റെ പാർട്ടിയെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു), ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ (സിഎസ്]യു) സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) എന്നീ പാർട്ടികളാണ് ഭരണ പക്ഷത്തുള്ളത്.

സിഡിയുവിന് ആറും സിഎസ്‍യുവിനു നാലും എസ്പിഡിക്ക് ആറും മന്ത്രിസ്ഥാനങ്ങളാണ് പുതിയ വിശാല മുന്നണി സർക്കാരിലുള്ളത്.
എസ്പിഡിയിലെ ഒലാഫ് ഷോൾസായിരിക്കും ഉപചാൻസലർ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നു. ഷോൾസ് നിലവിലെ ഹാംബുർഗ് മേയറാണ്.

മെർക്കൽ അധികാരം നിലനിർത്താൻ എസ്പിഡിക്ക് പ്രധാന വകുപ്പുകളായ ധനവും വിദേശവും വിട്ടു കൊടുത്തു. ഇതിനു മെർക്കൽ സ്വന്തം പാർട്ടിയിൽ നിന്നും പഴി കേൾക്കേണ്ടതായി വന്നു.

ഇതിനിടയിൽ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ അധ്യക്ഷനും ബവേറിയ മുഖ്യമന്ത്രി കൂടിയായ ഹോഴ്സ്റ്റ് സീഹോഫർ മെർക്കലിന്റെ മേൽ സമ്മർദ്ദം ചെലുത്തി ആഭ്യന്തര വകുപ്പും സ്വന്തമാക്കി. 16 അംഗങ്ങളുള്ള വിശാല മുന്നണി സർക്കാരിൽ മെർക്കൽ ഉൾപ്പടെ ഏഴു വനിതകൾ മന്ത്രിമാരായിട്ടുണ്ട്.

പ്രതിരോധം, വിദ്യാഭ്യാസം, കുടുംബ ക്ഷേമം , പരിസ്ഥിതി  നിയമം, കൃഷി എന്നീ വകുപ്പുകളാണു മെർക്കൽ വനിത മന്ത്രിമാർക്കായി നീക്കി വച്ചത്. ഹൈക്കോമാസായിരിക്കും പുതിയ വിദേശ മന്ത്രി. കഴിഞ്ഞ മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു.

മെർക്കൽ മന്ത്രിസഭയിൽ ഏറ്റവും പ്രായം കൂടിയാൾ ഹോഴ്സീറ്റ് സീ ഹോഫറാണ്. പ്രായം 68. വകുപ്പ് ആഭ്യന്തരം. വിദേശ അഭയാർത്ഥികളുടെ മേൽ കടുത്ത നിയന്ത്രണം വരും എന്ന പ്രഖ്യാപനം ഇതിനകം വന്നു കഴിഞ്ഞു.

പ്രായം കുറഞ്ഞത് ആരോഗ്യ മന്ത്രി.  പ്രായം 37. ജെൻസ് സഫാൻ.

മെർക്കലിന്റെ പാർട്ടിയിലെ കടുത്ത യാഥാസ്ഥിതികൻ. മെർക്കലിന്റെ  കടുത്ത വിമർശകൻ എന്ന വിളിപ്പേര്, നാവ്ടപ്പിക്കാൻ ജെൻസ് സഫാൻ മന്ത്രിസഭയിൽ പ്രവേശനം. കടുത്ത വെല്ലുവിളി ഉയർത്തുന്ന ആരോഗ്യ വകുപ്പ് മെർക്കൽ നൽകി. മധുരമായ പ്രതികാരം സഫാന്റെ പ്രകടനം ഇനി കാണാൻ ജനം കാത്തിരിക്കുന്നു.

ജർമൻ പാർലമെന്റിന്റെ അംഗബലം 709. വിശാല മുന്നണിയുടെ  അംഗബലം  399. മെർക്കലിന് അധികാരം നിലനിർത്താൻ 355 പേരുടെ  പിന്തുണ മാത്രം മതി.

ജർമൻ പാർലമെന്റിൽ 94 പേരുടെ അംഗബലമുള്ള എഎഫ്ഡിയാണ്  പ്രധാന പ്രതിപക്ഷം.ജർമനിയിലെ വിദേശികൾക്കും കുടിയേറ്റക്കാർക്കും വെല്ലുവിളി ഉയർത്തുകയും കടുത്ത നാസി ഭക്തരുമാണ് ഈ പാർട്ടിയിലെ അംഗങ്ങൾ.മധ്യവർത്തി പാർട്ടിയായ ഫ്രീ ഡെമോക്രാറ്റുകളാണ് അടുത്ത സ്ഥാനം ഇവർക്ക് 80 സീറ്റ് പാർലമെന്റുമുണ്ട്.

ഇടതുപക്ഷ പാർട്ടിയായ കമ്യൂണിസ്റ്റുകളായ ലിങ്ക്  മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 69 സീറ്റ് ഇവർക്ക് സ്വന്തമായിട്ടുണ്ട്.പരിസ്ഥിതി പാർട്ടിയായ ഗ്രീൻ  നാലാം സ്ഥാനത്ത്. ഇവർക്ക് 67 സീറ്റും സ്വതന്ത്രന്റെ അംഗബലമുണ്ട്. ജർമനിയിലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 169 ദിവസമാണ് ഒരു പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നത്.

ജർമനിയുടെ ചരിത്രത്തിലാദ്യ സംഭവമാണ്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് 2021 സെപ്റ്റംബറിൽ ഇവിടെ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.