Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇറക്കുമതി തീരുവയില്‍ നിന്ന് യൂറോപ്പിനെ ഒഴിവാക്കണം: മെര്‍ക്കല്‍

ജോസ് കുമ്പിളുവേലില്‍
trump-merchal

ബെര്‍ലിൻ ∙ യുഎസ് പുതുതായി ഏര്‍പ്പെടുത്തിയ സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍നിന്ന് യൂറോപ്യന്‍ യൂണിയനെ ഒഴിവാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് എല്ലാവരെയും വേട്ടയാടുന്നതിനു തുല്യമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

നീതിയുക്തമല്ലാത്ത വ്യാപാരം യുഎസിനെ ബാധിക്കുന്നു എന്നും ഇത്തരം തീരുവകള്‍ യുഎസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ളതാണെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറയുന്നു. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതു പ്രാബല്യത്തില്‍ വരും.

അതേസമയം, കാനഡയെയും മെക്സിക്കോയെയും തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാനമായ ഇളവാണ് യൂറോപ്യന്‍ യൂണിയനു വേണ്ടി ജര്‍മനിയും ആവശ്യപ്പെടുന്നത്. 

തീരുവ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ജപ്പാൻ അഭിപ്രായപ്പെട്ടു‍. ലോക വ്യാപാര സംഘടനയില്‍ വിഷയം ഉന്നയിക്കുമെന്ന് ദക്ഷിണ കൊറിയയും തീരുവ ഏര്‍പ്പെടുത്തിയതിനെ യൂറോപ്യന്‍ യൂണിയനും അപലപിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്നും പ്രഖ്യാപനം. ഇളവിനുള്ള സാധ്യതകള്‍ തേടി യൂറോപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് യുകെ. ട്രംപിന്‍റെ തീരുമാനം നിരാശാജനകമെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ട് പറഞ്ഞു. ഇളവിനു ശ്രമിക്കുമെന്ന് ഓസ്ട്രേലിയയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.