Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബർലിൻ ഐടിബിയിൽ ; രാജ്യാന്തര ടൂറിസത്തിൽ റെക്കോർഡ് വളർച്ച

 ജോസ് കുമ്പിളുവേലിൽ
itb--minister-kadakampally

ബർലിൻ∙ ബർലിൻ ഐടിബിയിൽ എത്തിയ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ത്യൻ പവലിയനും കേരള സ്റ്റാളും നോക്കിക്കണ്ടു. കേരളത്തിൽ നിന്നുള്ള പ്രദർശകരുമായി ആശയവിനിമയവും നടത്തി. കേരള ടൂറിസം ഡയറക്ടർ പി. ബാല കിരൺ ഐഎഎസ് മന്ത്രിയെ അനുഗമിച്ചിരുന്നു. കേരള ട്രാവൽ മാർട്ട് പ്രസിഡന്റും സോമതീരം ആയുർവേദ ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ ബേബി മാത്യു സോമതീരം, മുന്തിയ ടൂർ ഓപ്പറേറ്റർമാരായ ഒയെസിസ് ഹോളിഡേ ഗ്രൂപ്പുമായി മന്ത്രി ചർച്ച നടത്തി. ഇതിനിടയിൽ മറ്റു രാജ്യങ്ങളുടെ സ്റ്റാളുകളും അദ്ദേഹം സന്ദർശിച്ചു.

incredible-i-2

രാജ്യാന്തര തലത്തിൽ ടൂറിസം രംഗത്ത് ഇന്ത്യയുടെ പ്രാതിനിധ്യവും അതിൽ കേരളം നൽകുന്ന പങ്കും ഊട്ടിയുറപ്പിക്കുന്നതാണ് ബർലിൻ ഐടിബിയിലൂടെ തെളിയിക്കുന്നതെന്നു മന്ത്രി കടകംപള്ളി ലേഖകനോടു പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ ആയുർവേദം എന്നും തലയുയർത്തി നിൽക്കുന്നത് നമ്മുടെ ആയുർവേദ പാരമ്പര്യം മഹത്തരമാണെന്നു വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് കേരളത്തിൽ നിന്നുള്ള സോമതീരവും മറ്റു ടൂർ ഓപ്പറേറ്റേഴ്സും ചെയ്യുന്നതെന്നും അവരെ മാറ്റി നിർത്തി ഒരിക്കലും കേരള ടൂറിസം വളർത്താനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ബർലിനിലെത്തിയ മന്ത്രി വൈകിട്ടു നടന്ന കേരള ഇവനിങ്ങിൽ പങ്കെടുത്തു. ഏകദേശം നാൽപത്തോളം മലയാളി ടൂർ ഓപ്പറേറ്റേഴ്സ് പരിപാടിയിൽ പങ്കെടുത്തു. മന്ത്രിയും സംഘവും ഞായറാഴ്ച മടങ്ങി.

Itb-mini-kadak

രാജ്യാന്തര ടൂറിസം രംഗത്തു കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ച ഇത്തവണ രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ ഈ രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ ഊർജം പകർന്നത് യൂറോപ്യൻ ടൂറിസമാണെന്നും കണക്കുകളിൽ വ്യക്തമാകുന്നു.

ആഗോള തലത്തിൽ രാജ്യാന്തര യാത്രകളുടെ എണ്ണത്തിൽ ആറര ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 1.2 ബില്യൻ രാജ്യാന്തര യാത്രകൾ കഴിഞ്ഞ വർഷം നടന്നു. തീവ്രവാദ ഭീഷണി അന്താരാഷ്ട്രവിനോദയാത്രകളെ കഴിഞ്ഞ വർഷം കാര്യമായി ബാധിച്ചിട്ടില്ലെന്നും ഐപികെ വിലയിരുത്തുന്നു. ഐടിബി ബർലിനിലാണ് ഇതു സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കപ്പെട്ടത്.

ഏറ്റവും കൂടുതൽ വിദേശികൾ കഴിഞ്ഞ വർഷം താൽപര്യം പ്രകടിപ്പിച്ച രാജ്യം സ്പെയ്നാണ്. ആകെ വിദേശയാത്രകളിൽ ഏഴു ശതമാനം സ്പെയ്നിലേക്കായിരുന്നു. നോർത്ത് അമേരിക്കയിലേക്ക് ആറു ശതമാനവും ലാറ്റിനമേരിക്കയിലേക്ക് അഞ്ചു ശതമാനവും. യൂറോപ്പിലേക്കുള്ള രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയും രേഖപ്പെടുത്തി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയാണ് മുൻപന്തിയിൽ.

incredible-i-itb

ബർലിൻ ഐടിബിയിൽ ഇന്ത്യൻ പവലിയൻ എന്നും ശ്രദ്ധാകേന്ദ്രമാണ്. യൂറോപ്യരുടെ ഇഷ്ട സന്ദർശനരാജ്യമായ ഇന്ത്യയുടെ വൈവിധ്യങ്ങൾ എന്നും വളരെ മനോഹാരിതയോടെ അവതരിപ്പിക്കാൻ ഇന്ത്യൻ പ്രദർശകർക്കു കഴിയുന്നു എന്നതും എടുത്ത പറയത്തക്ക വസ്തുതയാണ്. അതിൽ കേരളമാവട്ടെ, ആയുർവേദത്തിന്റെ ഈറ്റില്ലമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സവിശേഷതകൾ ചാരുതയോടെ അവതരിപ്പിച്ച് മുൻപന്തിയിലെത്തുവാൻ കെഡിഡിസി, സോമതീരം ആയുർവേദ റിസോർട്ടുപോലുള്ള ടൂറിസം പ്രതിനിധികൾ, ഒയെസിസ് ഗ്രൂപ്പ് തുടങ്ങിയവ എന്നും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങൾ നിരവധി ടൂറിസം ഒാസ്കാറുകളും നേടിയിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും സംഘവും ചൊവ്വാഴ്ച തന്നെ ഐടിബിയിൽ പങ്കെടുക്കാനായി ബർലിനിൽ എത്തിയിരുന്നു. മന്തിയും സംഘവും ഞായറാഴ്ച ഡൽഹിക്കു മടങ്ങി.മാർച്ച് 7ന് ആരംഭിച്ച് ഐടിബി മേള ഈ മാസം 11 ന് ഞായറാഴ്ച സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.