Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കർദ്ദിനാൾ കാൾ ലെമാൻ അന്തരിച്ചു

കൈപ്പുഴ ജോൺ മാത്യു
lemanh

ബർലിൻ ∙ ജർമൻ ബിഷപ്പ് കോൺഫറൻസിന്റെ മുൻ അധ്യക്ഷനും മെയ്ൻസ് രൂപതയുടെ മുൻ ബിഷപ്പുമായ കാൾ ലെമാൻ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യം മോശമായിട്ടാണ്  കർദ്ദിനാൾ 81-ാം വയസ്സിൽ കാലം ചെയ്തത്.ഈ മാസം 21നു മെയ്ൻസ് കത്തീഡ്രലിൽ അന്ത്യ കർമ്മങ്ങൾ നടക്കും.

1987 മുതൽ 2008 വരെ ജർമൻ ബിഷപ്പ് കോൺഫറൻസിന്റെ അധ്യക്ഷനായിരുന്നു. 33 വർഷം മെയ്ൻസ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു.

2001 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണു ലെമാനെ  കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

lemanh5

കർദ്ദിനാൾ ലെമാൻ ഫുട്ബോൾ പ്രേമിയായിരുന്നു. ഫുട്ബോൾ കളി കാണാൻ നേരിട്ടു കളിക്കളത്തിൽ എത്തുക പതിവായിരുന്നു. മാനുഷിക പ്രവർത്തനങ്ങളുടെ പേരിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

ജർമനിയിലെ പ്രോട്ടസ്റ്റന്റ് സഭാ നേതൃത്വവുമായി നല്ല സൗഹൃദം സ്ഥാപിച്ചു. ഒട്ടേറെ വിപ്ലവകരമായ ആശയങ്ങൾ പറഞ്ഞുവെങ്കിലും നടപ്പാകാതെ അവശേഷിച്ചു.

ജർമനിയിലേക്ക് കുടിയേറിയ ലക്ഷകണക്കിനു വിദേശ അഭയാർത്ഥികൾക്ക് അനുകൂലമായി വാദിച്ചു. നാസി പാർട്ടികളുടെ കണ്ണിലെ കരടായി മാറി. ലെമാന്റെ നിര്യാണം വഴി  വിശ്വസ്തനായ ഒരു സുഹൃത്തിനെയാണു യൂറോപ്പിനു നഷ്ടപ്പെട്ടതെന്നു യൂറോപ്യൻ യൂണിയൻ അധ്യക്ഷൻ ജീൻ ക്ലൗഡെ ജൂങ്കർ ഒരു അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.